24.8 C
Kottayam
Friday, June 5, 2026
No menu items!

ഇന്‍സ്റ്റഗ്രാമിന് പകരം റോസ്ഗ്രാമുമായി റഷ്യ

Must read

ഇന്‍സ്റ്റഗ്രാം നിരോധിച്ചതിന് പിന്നാലെ പകരം റോസ്ഗ്രാം റഷ്യ. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റഗ്രാം നിരോധിച്ചതിനു പിന്നാലെയാണ് റഷ്യ സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പുമായി രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഇല്ലാത്ത ക്രൗഡ് ഫണ്ടിംഗ്, ചില പ്രത്യേക കണ്ടന്റുകളിലേക്ക് പണം ഈടാക്കല്‍ സൗകര്യങ്ങളൊക്കെ റോസ്ഗ്രാമില്‍ ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിക്കുന്നത്. ഈ മാസം 28 മുതല്‍ ആപ്പ് ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാവും.

റഷ്യയില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ആപ്പുകളൊക്കെ വിലക്കിയിരിക്കുകയാണ്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്കിനെതിരേ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യ സ്വീകരിച്ച ഈ നടപടി ശരിയായില്ലെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി ഇതിനെ കുറിച്ച് പ്രതികരിച്ചത്.

റഷ്യയില്‍ പ്ലേസ്റ്റോറില്‍ ഇടപാടുകള്‍ നടത്തുന്നതിനും സബ്‌സ്‌ക്രിപ്ഷനുകളെടുക്കുന്നതും ഗൂഗിള്‍ വിലക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കാണ് വിലക്ക്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി നിലവിലുള്ള സബ്‌സ്‌ക്രിപ്ഷനുകള്‍ പുതുക്കാനോ കാന്‍സല്‍ ചെയ്യാനോ സാധിക്കില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി. എന്നാല്‍ ഈ പ്രഖ്യാപനം നടക്കുന്നതിന് മുമ്പ് സബ്സ്‌ക്രിപ്ഷന്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ക്ക് തടസം ഉണ്ടാകില്ല. നിലവിലുള്ള ബില്ലിങ് കാലാവധി തീരുന്നത് വരെ സേവനം ഉപയോഗിക്കാന്‍ സാധിക്കും.

നിലവിലുള്ള ഡെവലപ്പര്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് ബില്ലിങ് ഗ്രേസ് പിരീയഡ് അനുവദിക്കും കൂടാതെ പേമെന്റ് നടക്കുന്നത് വരെ ഫ്രീ ട്രയലുകള്‍ തുടരുകയും ചെയ്യും. ഈ തീരുമാനങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുന്നതറിയാന്‍ ഗൂഗിളില്‍ നിന്നുള്ള അറിയിപ്പുകള്‍ പിന്തുടരണമെന്നും കമ്പനി റഷ്യന്‍ ജനങ്ങളോട് നിര്‍ദേശിച്ചു. സൗജന്യ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week