24.8 C
Kottayam
Sunday, June 7, 2026

സൗദിയില്‍ സീന്‍ കോണ്‍ട്ര,റൊണാൾഡോ കലിപ്പില്‍,അൽ നസർ വിടാൻ ഒരുക്കം; മടക്കം റയലിലേക്ക്?

Must read

റിയാദ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദി പ്രോ ലീഗ് ക്ലബ് അൽ നസർ താരമായ റൊണാൾഡോ ടീമിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായതിനാലാണ് ക്ലബ് വിടാൻ ആലോചിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ എൽ നാഷനൽ റിപ്പോർട്ട് ചെയ്തു. സൗദിയിൽ ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടും സൂപ്പർ താരത്തെ അലട്ടുന്നുണ്ടെന്നാണു വിവരം.

അൽ നസർ ക്ലബിന്റെ ക്യാപ്റ്റനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യ വിട്ടാൽ താരം റയൽ മഡ്രിഡിലേക്കു മടങ്ങാനാണു സാധ്യത. റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസ് റയലിന്റെ അംബാസഡർ സ്ഥാനത്തേക്കാണ് റൊണാൾഡോയെ പരിഗണിക്കുന്നത്. മഡ്രിഡിലേക്കു തിരികെയെത്തിയാല്‍ താരത്തിന് കളിക്കാരനായി തുടരാനാകില്ലെന്നാണ് സ്പാനിഷ് മാധ്യമ റിപ്പോർട്ട്.

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ കഴിഞ്ഞ ജനുവരിയിലാണ് അൽ നസറിൽ ചേർന്നത്. 14 മത്സരങ്ങളിൽനിന്ന് 11 ഗോളുമായി തിളങ്ങി. സൗദി സൂപ്പർ കപ്പിൽ അല്‍ ഇത്തിഹാദിനോടു തോറ്റ് അൽ നസർ പുറത്തായിരുന്നു.

കഴിഞ്ഞ ദിവസം മത്സരത്തിനുശേഷം മടങ്ങവെ സ്വന്തം ടീമിന്റെ പരിശീലകരോടു റൊണാൾഡോ ദേഷ്യപ്പെട്ടിരുന്നു. പരിശീലകരോടു താരം തർക്കിക്കുന്ന വിഡിയോയും പുറത്തുവന്നു.

- Advertisement -

കളി കഴിഞ്ഞു മടങ്ങവെ ആരാധകർക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചതും റൊണാൾഡോയ്ക്കെതിരെ സൗദിയിൽ ആരാധക രോഷം ഉയർത്തി. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര്, എതിര്‍ ടീമിന്റെ ആരാധകർ റൊണാൾഡോയ്ക്കു നേരെ ചാന്റ് ചെയ്തതോടെയാണ് താരം അശ്ലീല ആംഗ്യം കാണിച്ചത്. റൊണാൾഡോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൗദിയിലെ അഭിഭാഷകൻ അധികൃതർക്ക് പരാതി നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week