തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന്റെ സ്വര്‍ണ നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാര്‍ വിവാദത്തില്‍. അത്യാഡംബര വാഹനമായ റോള്‍സ് റോയിസ് കേരളത്തില്‍ ടാക്സിയായി ഓടിക്കാനാണെന്നാണ് ബോബി ചെമ്മണ്ണൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വന്തം ഉടമസ്ഥതയിലുള്ള ഓക്സിജന്‍ റിസോര്‍ട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കുന്നതിനായാണ് റോള്‍സ് റോയിസ് ടാക്സി എത്തിച്ചിരിക്കുന്നത്. 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റര്‍ റോള്‍സ് റോയിസ് സവാരിയും 28 റിസോര്‍ട്ടുകളിലൊന്നില്‍ താമസവുമൊരുക്കുന്നതാണ് ഈ പാക്കേജ്. അതേസമയം, ഇന്ത്യയില്‍ രണ്ടുദിവസത്തേക്കും 240 കിലോമീറ്റര്‍ യാത്രയ്ക്കുമായി 7.5 ലക്ഷം രൂപയാണ് റോള്‍സ് റോയിസ് വാടക ഈടാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ ഈടാക്കുന്നത് വെറും 25000 രൂപയും 2 ദിവസം ബോബി ഓക്സിജന്‍ റിസോര്‍ട്‌സിന്റെ 28 റിസോര്‍ട്ടുകളില്‍ ഒന്നില്‍ സൗജന്യമായി താമസ സൗകര്യവും. ഇതിനു പിന്നില്‍ എന്തോ ഒരു ബിസിനസ്സ് ബുദ്ധി ഒളിഞ്ഞിരിപ്പില്ലേ എന്നാണ് ഇപ്പോള്‍ ആളുകള്‍ക്ക് സംശയം.
ബോബി ചെമ്മണ്ണൂര്‍ പതിച്ച സ്വന്തം ഫോട്ടോയുള്ള സ്റ്റിക്കറും നമ്ബര്‍ പ്ലേറ്റുമോക്കെയാണ് റോള്‍സ് റോയിസ് പോലെ വിവാദം സൃഷ്ടിക്കുന്നത്. കാറിനു സ്വര്‍ണ നിറത്തിലുള്ള റാപ്പിങ് അല്ല സ്വര്‍ണം തന്നെ എക്സ്റ്റീരിയറില്‍ പൂശിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റൊരു വിവാദം റോള്‍സ് റോയിസിന്റെ ബോഡിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഫോട്ടോ പതിച്ച സ്റ്റിക്കറാണ്.
ഇതോടെ ചെമ്മണ്ണൂരിന്റെ ഈ ആശയത്തെക്കുറിച്ചും കാറിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വിവാദം ഇപ്പോള്‍ കത്തിപ്പടരുകയാണ്. റോള്‍സ് റോയിസ് ടാക്സിയായി ഓടിക്കാനുള്ള ബോബി ചെമ്മണ്ണൂരിന്റെ ആശയം തന്നെ വിവാദമായിട്ടുണ്ട്. തീപ്പിടിച്ച വിലയുള്ള റോള്‍സ് റോയ്സ് കാര്‍ ടാക്സിയായി ഓടിക്കുന്ന പതിവില്ല.
കെഎല്‍ 8ബിവി 000 എന്ന നമ്ബര്‍ കണ്ടു തൃശൂര്‍ ആര്‍ടിഒയെയാണ് പലരും വിളിച്ചത്. ഞാന്‍ ആര്‍ടിഒയാണ്. നമ്ബര്‍ പ്ലേറ്റിനെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതോ തുടര്‍ന്ന് കാറിനെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ തൃശൂര്‍ ആര്‍ടിഒ ഉത്തരവിട്ടിട്ടുണ്ട്