24.8 C
Kottayam
Monday, June 8, 2026

തോറ്റശേഷം ഹാര്‍ദിക്കിനെ ശകാരിച്ച് രോഹിത് ശര്‍മ! കണ്ണും മിഴിച്ച് ടീമുടമ ആകാശ് അംബാനി

Must read

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു എവേ ഗ്രൗണ്ടില്‍ മുംബൈയുടെ തോല്‍വി. അഹമ്മദാബഹാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്.

നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഗുജറാത്തിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. യുവതാരം ഡിവാള്‍ഡ് ബ്രേവിസ് (38 പന്തില്‍ 46), രോഹിത് ശര്‍മ (29 പന്തില്‍ 43) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയിപ്പിക്കാനായില്ല.

തോല്‍വിക്ക് പിന്നാലെയാണ് ഹാര്‍ദിക്കിനെ പരിഹസിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തിയത്. ഇതിനിടെ മത്സരശേഷമുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രോഹിത്, ഹാര്‍ദിക്കിനെ ശകാരിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി എന്താണ് സംഭവിക്കുന്നതറിയാതെ നോക്കി നിര്‍ക്കുന്ന വീഡിയോയാണത്. വൈറല്‍ വീഡിയോ കാണാം

https://x.com/sushantkoko/status/1771985238073528672?s=20

- Advertisement -

അനായാസം ജയിക്കാവുന്ന മത്സരമാണ് മുംബൈ നഷ്ടപ്പെടുത്തിയത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് അവസാന മൂന്ന് ഓവറില്‍ 36 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. 18-ാം ഓവറില്‍ മോഹിത് ശര്‍മ വിട്ടുകൊടുത്തത് ഒമ്പത് റണ്‍സ് മാത്രം.

- Advertisement -

കൂടെ ടിം ഡേവിഡിന്റെ (11) വിക്കറ്റും. പിന്നീടുള്ള രണ്ട് ഓവറില്‍ ജയിക്കാന്‍ 27 റണ്‍സ്. 19-ാം ഓവറില്‍ സ്പെന്‍സര്‍ ജോണ്‍സന്റെ ആദ്യ പന്തില്‍ തന്നെ തിലക് വര്‍മ (25) സിക്സ് നേടി. എന്നാല്‍ അടുത്ത പന്തില്‍ പുറത്താവുകയും ചെയ്തു. മൂന്നാം പന്തില്‍ ജെറാള്‍ഡ് കോട്സീ ഒരു റണ്‍ നേടി. അടുത്ത പന്തില്‍ ഹാര്‍ദിക് വകയും സിംഗിള്‍. അഞ്ചാം പന്തില്‍ റണ്‍സില്ല. അവസാന പന്തില്‍ സ്പെന്‍സര്‍ കോട്സീയെ (1) മടക്കുകയും ചെയ്തു. ആകെ വിട്ടുകൊടുത്തതാവട്ടെ എട്ട് റണ്‍സ് മാത്രവും.

അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ്. ഉമേഷ് യാദവിന്റെ ആദ്യ പന്ത് തന്നെ ഹാര്‍ദിക് സിക്സ് നേടി. അടുത്ത പന്തില്‍ ബൗണ്ടറി. പിന്നീടുള്ള നാല് പന്തില്‍ ജയിക്കാന് ഒമ്പത് റണ്‍സ് മാത്രം. മൂന്നാം പന്തില്‍ ഹാര്‍ദിക് (4 പന്തില്‍ 11) പുറത്ത്. ജയിക്കാന്‍ വേണ്ടത് മൂന്ന് പന്തില്‍ 9. നാലാം പന്തില്‍ പിയൂഷ് ചൗളയും (0) പുറത്ത്. അടുത്ത പന്തില്‍ ബുമ്രയ്ക്ക് ഒരു റണ്‍സെടുക്കാനാണ് സാധിച്ചത്. ഗുജറാത്ത് വിജയമുറപ്പിച്ചു. അവസാന പന്തില്‍ ഷംസ് മുലാനിക്കും ഒരു റണ്‍സ് നേടാനാണ് സാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week