സഞ്ജു ബാബ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്, അറിയാമോ? ‘ചേട്ടൻമാരോട്’ രോഹിത് ശർമ

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനായി യുഎഇയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്ന വിഡിയോ പുറത്ത്. മൈതാനത്തു പരിശീലനത്തിനിടെയാണ് രോഹിത് മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്നത്. ഇന്ത്യൻ താരങ്ങളുടെ പരിശീലനം കാണാനെത്തിയ ആളോട് ‘ആർ യു ചേട്ടാ?’ എന്നാണു രോഹിത് ശർമ ചോദിക്കുന്നത്.

ഇതോടെ സഞ്ജു ബാബ, സഞ്ജു ബാബ എന്നായി ആരാധകരുടെ മറുപടി. ‘സഞ്ജു ബാബ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്, നിങ്ങൾക്കറിയാമോ? എന്നും രോഹിത് ശർമ ആരാധകനോടു ചോദിക്കുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാന്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണു സാധിച്ചിരുന്നില്ല.

സിംബാബ്‍വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഏഷ്യാ കപ്പില്‍ നാളെ ഞായറാഴ്‌ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വിരാട് കോലിക്ക് ടൂര്‍ണമെന്‍റിലെ പ്രകടനം നിര്‍ണായകമാകും. അതിനാല്‍ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കണ്ണുകളെല്ലാം കിംഗ് കോലിയിലാണ്. ഇന്ത്യക്ക് ജസ്പ്രീത് ബുമ്രയുടെയും പാക് ടീമിന് ഷഹീന്‍ അഫ്രീദിയുടേയും അഭാവം തിരിച്ചടിയാവും. ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യയാണ് ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകള്‍ എന്നാണ് വിലയിരുത്തല്‍. സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് മത്സരമുണ്ടാകും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News