ന്യൂയോര്‍ക്ക്:മനുഷ്യനെ പോലെ പ്രവർത്തിക്കുന്ന,ചിന്തിക്കുന്ന റോബോട്ടുകളെ നാം സിനിമകളിലൂടെ ഒരുപാട് തവണ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകൾ സാധ്യമായിരുന്നുവെങ്കിൽ എന്ത് രസമായിരിക്കും എന്നോർത്ത് നോക്കൂ. നമ്മുടെ നിത്യജീവിതത്തിൽ ഫോണും വാഹനങ്ങളും നെറ്റും ഭക്ഷണവും എല്ലാം പോലെ തന്നെ ഭാഗമായ ഒന്നാവും ഇനി റോബോട്ടുകൾ.
ഇന്ന് മനുഷ്യരെ പോലെ നടക്കുകയും ഓടുകയും, ചിന്തിക്കുകയും സംസാരിക്കുകയും പണികളെടുക്കുകയുമൊക്കെ ചെയ്യുന്ന റോബോട്ടുകൾ നമുക്ക് പരിചിതരായി തുടങ്ങി. എന്നാൽ അതിൽ നിന്നും ഒരുപടി കൂടി കടന്ന് ചിന്തിച്ചിരിക്കുകയാണ് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്‌ക്.
ഒപ്റ്റിമസ് എന്ന് പേരുള്ള ഒൻപത് മാസം കുഞ്ഞുങ്ങളെ വഹിക്കാൻ ശേഷിയുള്ള (പ്രെഗ്‌നൻസി റോബോട്ട്) റോബോട്ടിനെ ഇലോൺ മസ്‌ക് അവതരിപ്പിച്ചു. ഒപ്റ്റിമസ് ഒരു ഹ്യൂമനോയിഡ് റോബോട്ടാണ് എന്നാണ് ഇലോൺ മസ്‌കിന്റെ വാദം. ഒക്ടോബർ 10-ന് നടന്ന ”വീ, റോബോട്ട്” കോൺഫറൻസിൽ വച്ചായിരുന്നു ടെസ്ല മേധാവി ഇലോൺ മസ്‌കകിന്റെ പുതിയ വെളിപ്പെടുത്തൽ.
20 മുതൽ 30 ആയിരം ഡോളർ വരെയാണ് ഇതിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. ഈ പണം നൽകിയാൽ ഭാവിയിൽ നിങ്ങൾക്ക് ഒരു ഹൈടെക് മിഡ്വൈഫിനെ സ്വന്തമാക്കാം എന്നാണ് മസ്‌ക് ഉദ്ദേശിക്കുന്നത്. കുഞ്ഞിനെ അമ്മ ഉദരത്തിൽ വഹിക്കുന്നത് പോലെയാണോ റോബോട്ട് വഹിക്കുക എന്ന രീതിയിലുള്ള സംശയങ്ങൾക്കൊന്നും മസ്‌ക് മറുപടി നൽകിയിട്ടില്ല.
സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച അത്യുഗ്രൻ റോബോട്ടും മസ്ക് അവതരിപ്പിച്ചിരുന്നു. സ്റ്റിയറിംഗ് വീലും പെഡലുമില്ലാത്ത സെൽഫ് ഡ്രൈവിംഗ് റോബോ ടാക്‌സിയായ സൈബർ ക്യാബും 20 പേർക്ക് യാത്ര ചെയ്യാവുന്ന സെൽഫ് ഡ്രൈവിംഗ് വാഹനമായ റോബോവാനും ടെസ്ല മേധാവി ഇലോൺ മസ്‌ക് ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു.
അതിനിടെയാണ് അമ്പരിപ്പിച്ച് ഒപ്റ്റിമസ് റോബോകൾ എത്തിയത്. ഈ റോബോട്ടിന് ഇപ്പോൾ മനുഷ്യൻ ചിന്തിക്കുന്ന എന്തും ചെയ്യാൻ സാധിക്കുമെന്ന് മസ്‌ക് അവകാശപ്പെട്ടു. ആളുകൾക്കിടയിൽ നടക്കാനും വിവിധ ജോലികൾ മനുഷ്യൻ ചെയ്യുന്നതുപോലെ ചെയ്യാനും ഒപ്റ്റിമസ് റോബോയ്ക്ക് സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു.
ഒപ്റ്റിമസ് നിങ്ങൾക്കിടയിൽ നടക്കും. അവൻ പാനീയങ്ങൾ വിളമ്പും. അതിന് നിങ്ങളുടെ നായയ്‌ക്കൊപ്പം നടക്കാനും ബേബിസിറ്റ് ചെയ്യാനും എല്ലാം സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു. ഭാവിയിൽ 30,000 ഡോളർ വരെ വിലയിൽ ഇത് വിപണിയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2021ലെ AI ദിനത്തിലാണ് ഒപ്റ്റിമസ് അഥവാ ടെസ്ല ബോട്ട് എന്ന് വിളിക്കുന്ന ഹ്യൂമനോയിഡ് റോബോട്ട് നിർമിക്കാനുള്ള ആശയം ടെസ്ല ആദ്യമായി അവതരിപ്പിച്ചത്.