28.4 C
Kottayam
Saturday, June 6, 2026

തൃശ്ശൂരിലെ ഹോട്ടലിൽ കവർച്ച; സ്വർണം വാങ്ങാൻ വിളിച്ചുവരുത്തി ആഭരണങ്ങൾ തട്ടി,സിനിമാസ്‌റ്റൈൽ ഏറ്റുമുട്ടൽ

Must read

തൃശ്ശൂര്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലെത്തിയ സംഘം 637 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തടയാനുള്ള ശ്രമത്തിനിടയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. കവര്‍ച്ചക്കാരില്‍ ഒരാളെ സ്വര്‍ണവുമായെത്തിയവര്‍ പിടികൂടി. നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം.

പറവൂര്‍ സ്വദേശി അഷ്‌കറിന്റെ സ്വര്‍ണമാണ് നഷ്ടമായത്. ഫസില്‍ ഓസ്‌കാര്‍ ഇംപോര്‍ട്‌സ് എന്ന സ്വര്‍ണാഭരണനിര്‍മാണശാല ഉടമയാണ് ഇദ്ദേഹം. ഈ സ്ഥാപനത്തിലെ ജീവനക്കാരായ ഷമീര്‍, ബാസില്‍ ഷഹീദ് എന്നിവരാണ് ആഭരണങ്ങള്‍ കാണിക്കാനായി എത്തിയത്. ഷമീറിന് കൈയ്ക്കും ബാസിലിന് പുറത്തുമാണ് കുത്തേറ്റത്. കവര്‍ച്ചസംഘം തിരുവനന്തപുരത്തുകാരാണ്. മലയിന്‍കീഴ് സ്വദേശി രഞ്ജിത്താണ് പിടിയിലായതെന്നും അറിയുന്നു.

ആഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലാണ് കവര്‍ച്ചസംഘം ഇവരെ വിളിച്ചുവരുത്തിയത്. സംശയത്തെത്തുടര്‍ന്ന് ജീവനക്കാരിലൊരാള്‍ സ്വര്‍ണമില്ലാതെ ഹോട്ടല്‍മുറിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ഇയാളെ കവര്‍ച്ചക്കാര്‍ തടഞ്ഞുവെച്ചു. ഫോണും വാങ്ങിവെച്ചു.

അല്പസമയത്തിനുശേഷം സ്വര്‍ണവുമായി നിന്നിരുന്ന മറ്റൊരു ജീവനക്കാരനും ഹോട്ടല്‍മുറിയിലെത്തി. ഇതോടെ കവര്‍ച്ചക്കാര്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. ഇടനിലക്കാരന്‍ വഴിയാണ് കവര്‍ച്ചക്കാര്‍ ആഭരണനിര്‍മാതാക്കളുമായി ബന്ധപ്പെട്ടത്. ആഭരണങ്ങള്‍ കാണിക്കുന്നതിനിടെ നാലംഗസംഘം ഇതുമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇവരില്‍ ഒരാളെ സ്വര്‍ണവുമായി എത്തിയവര്‍ പിടികൂടി. ഇയാളാണ് ഇവരില്‍ രണ്ടുപേരെ കുത്തിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. കവര്‍ച്ചക്കാരില്‍ ഒരാളെ പിടികൂടാന്‍ സാധിച്ചെങ്കിലും സ്വര്‍ണം നഷ്ടപ്പെട്ടു.

- Advertisement -

ഉള്ളില്‍ മെഴുകുനിറച്ച് നിര്‍മിക്കുന്ന ആഭരണങ്ങളായിരുന്നു ഇവയെല്ലാം. കുറച്ചു സ്വര്‍ണംകൊണ്ട് കൂടുതല്‍ ആഭരണങ്ങള്‍ നിര്‍മിക്കാം. മെഴുക് ഉള്‍പ്പെടെ മൂന്നോ നാലോ കിലോ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week