കൊച്ചി :കഴിഞ്ഞ വർഷം നവംബറിൽ കലൂർ മെട്രോ സ്റ്റേഷന് സമീപം കണ്ണൂർ സ്വദേശിയുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ രണ്ടാം പ്രതി കടവന്ത്ര ഉദയ കോളനി സ്വദേശി സനലിനെ എറണാകുളം നോർത്ത് പൊലീസ് പിടികൂടി.
ഇയാൾക്കെതിരെ നോർത്തിലും, സെൻട്രൽ പൊലീസ് സ്റ്റേഷനിലും നിരവധി കവർച്ച കേസുകൾ നിലവിലുണ്ട്.
കേസിലെ ഒന്നാം പ്രതി ഉദയ കോളനി സ്വദേശി മഹീന്ദ്രനെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
മോഷ്ടിച്ച മൊബൈൽ ഫോൺ സനലിന്റെ ഉദയ കോളനിയിലെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നോർത്ത് CI സിബി ടോം, SI അനസ്, ASI വിനോദ് കൃഷ്ണ, CPO മാരായ അജിലേഷ് A, പ്രവീൺ T. G,വിനീത് P , സുനിൽ A.N പ്രവീൺ A. P എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ രണ്ടു പ്രതികൾ ഒളിവിലാണ്. ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഈ പ്രതികൾ പച്ചളത്തും, എളമക്കാരയിലും ഉള്ള രണ്ടു വീടുകളിൽ നിന്നും വിദേശയിനത്തിൽ പെട്ട വളർത്തു നായ്ക്കളെ മോഷണം ചെയ്തെടുത്തിരുന്നു. ആ കേസിൽ രണ്ടു ദിവസത്തിനകം തന്നെ നോർത്ത് പോലീസ് പ്രതികളെ തിരിച്ചറിയുകയും. അവർ വിൽപ്പന നടത്തിയ വളർത്തു നായ്ക്കളെ കണ്ടെത്തുകയും ചെയ്തെങ്കിലും ഉടമസ്ഥർക്ക് പരാതി ഇല്ലാതിരുന്നതിനാൽ പോലീസ് കേസ് എടുത്തില്ല.