പതിനാറാം വയസില്‍ തന്നെ ‘സെക്‌സി’ എന്ന ലേബല്‍ ലഭിച്ചത് അരോചകമായി തോന്നി; വെളിപ്പെടുത്തലുമായി റിയ സെന്‍
പതിനാറാം വയസില്‍ തന്നെ ബോളിവുഡില്‍ തനിക്ക് ‘സെക്സി’ എന്ന ലേബല്‍ ലഭിച്ചത് അരോചകമായി തോന്നിയെന്ന വെളിപ്പെടുത്തലുമായി നടി റിയ സെന്‍. അതിനാല്‍ അഭിനയം ഉപേക്ഷിക്കാന്‍ തന്നെ താന്‍ തയ്യാറായിരുന്നു എന്നും റിയ പറയുന്നു. ഫാല്‍ഗുനി പതക്കിന്റെ ‘യാദ് പിയാ കി ആനെ ലഗി’ എന്ന ആല്‍ബത്തിലൂടെയാണ് റിയ അഭിനയ രംഗത്തേക്കെത്തുന്നത്.
‘താജ് മഹല്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റിയ സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് ‘ജാങ്കര്‍ ബീറ്റ്സ്’, അജയ് ദേവ്ഗണ്‍ ചിത്രം ‘ഖയാമത്ത്: സിറ്റി അണ്ടര്‍ ത്രെട്ട്’ എന്നീ സിനിമകളിലും റിയ അഭിനയിച്ചു. എന്നാല്‍ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ‘ബോള്‍ഡ’ എന്ന ടാഗാണ് റിയക്ക് ലഭിച്ചത്.
പിന്നീടും അതേ പോലെയുള്ള റോളുകളാണ് ലഭിച്ചത്. അത് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ താനൊരു മോശം നടിയാണെന്ന് എല്ലാവരും ചിന്തിച്ചു. സെക്സിയായി അഭിനയിക്കുക, ഇട്ടിരിക്കുന്ന വേഷം, മേക്കപ്പ് ഒന്നിലും തനിക്ക് തൃപ്തി തോന്നിയില്ല എന്ന് റിയ പിടിഐയോട് പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടാണ് സെക്സി, ബോള്‍ഡ് എന്ന വാക്കുകള്‍ കേള്‍ക്കുന്നത്. ആ പ്രായത്തില്‍ തന്നെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നത് തന്നെ ഭയപ്പെടുത്തിയതായും റിയ പറയുന്നു.