25.6 C
Kottayam
Saturday, June 13, 2026

ബൊക്ക ജൂനിയേഴ്സിനായി റിക്വല്‍മിയുടെ ഗോള്‍;അര്‍ജന്‍റീനക്കായി ഗോളടിച്ച് മെസിയും,ഇതിഹാസങ്ങള്‍ ഒന്നിച്ചപ്പോള്‍

Must read

ബ്യൂണസ് അയേഴ്സ്: അര്‍ജന്‍റീനയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ യുവാൻ റോമൻ റിക്വൽമിയുടെ വിടവാങ്ങൽ മത്സരത്തിലും അര്‍ജന്‍റീനക്കായി ഗോളടിച്ച് ലിയോണല്‍ മെസി. സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച് എട്ട് വര്‍ഷമായെങ്കിലും റിക്വൽമിയുടെ ആഗ്രഹപ്രകാരമാണ് വിടവാങ്ങല്‍ മത്സരം സംഘടിപ്പിച്ചത്. ബൊക്ക ജൂനിയേഴ്സും അര്‍ജന്‍റീന ദേശീയ ടീമും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ റിക്വല്‍മിയുടെ ടീമായ ബൊക്ക ജൂനിയേഴ്സ് 5-3ന് ജയിച്ചു.

മത്സരഫലത്തെക്കാള്‍ രണ്ട് ഇതിഹാസ താരങ്ങള്‍ ഒരേസമയം ഗ്രൗണ്ടിലെത്തി എന്നതായിരുന്നു ആരാധകര്‍ക്ക് കൗതുകമായത്. അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണിയും മെസിക്കൊപ്പം പന്ത് തട്ടാന്‍ ഇറങ്ങി എന്നത് മറ്റൊരു പ്രത്യേകതയായി. ബൊക്ക ജൂനിയേഴ്സ് ജേഴ്സിക്കുള്ളില്‍ മറഡോണയുടെ പേരെഴുതിയ ജേഴ്സി ധരിച്ചാണ് റിക്വല്‍മി കളിക്കാനിറങ്ങിയത്.

കളിയിൽ ബൊക്ക ജൂനിയേഴസിനായി റിക്വല്‍മിയും ഗോളടിച്ച് വിടവാങ്ങല്‍ ആഘോഷമാക്കി. അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച പ്ലേ മേക്കര്‍മാരിലൊരാളായ റിക്വല്‍മിക്ക് മെസിയുടെ പ്രതാപകാലത്ത് അര്‍ജന്‍റീനക്കായി കളിക്കാനായിട്ടില്ല. 2006ലെ ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്‍റീന-ജര്‍മനി മത്സരം ആരാധകര്‍ ഇന്നും മറക്കില്ല.

- Advertisement -

- Advertisement -

മത്സരത്തിന്‍റെ 70-ാം മിനിറ്റില്‍ അര്‍ജന്‍റീന 2-1ന് മുന്നില്‍ നില്‍ക്കെ കോച്ച് ഹോസെ പെക്കര്‍മാന്‍ റിക്വല്‍മിയെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. വൈകാതെ ജര്‍മനി സമനില ഗോള്‍ കണ്ടെത്തി. ഷുട്ടൗട്ടിലേക്ക് നീണ്ട മത്സരം ജര്‍മനി 4-2ന് ജയിച്ചപ്പോള്‍ അര്‍ജന്‍റീനയുടെ തോല്‍വിക്ക് കാരണമായത് റിക്വല്‍മിയെ പിന്‍വലിച്ച പെക്കര്‍മാന്‍റെ തീരുമാനമായിരുന്നുവെന്ന് അര്‍ജന്‍രീന ആരാധകര്‍ ഇന്നും വിശ്വസിക്കുന്നു. കാരണം അത്രമാത്രമായിരുന്നു അര്‍ജന്‍റീന ടീമില്‍ റിക്വല്‍മിയുടെ സ്വാധീനം.

ലോകത്തിലെ ഏറ്റവും ഭാവനാ സമ്പന്നനായ പ്ലേ മേക്കര്‍മാരിലൊരാളായിരുന്ന റിക്വല്‍മിയും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍മാരിലൊരാളായ മെസിയും ഒരുമിച്ച് കളിച്ചിരുന്നെങ്കില്‍ അര്‍ജന്‍റീന എന്നേ ലേകകപ്പ് നേടിയെനെയെന്നും അവര്‍ വിശ്വസിക്കുന്നു. അതെന്തായാലും കരിയറിന്‍റെ അവസാനത്തോട് അടുക്കുമ്പോഴെഹ്കിലും എതിര്‍ ടീമിലായാലും മെസിക്കും റിക്വല്‍മിക്കും ഒരുമിച്ച് ഗ്രൗണ്ടിലിറങ്ങാന്‍ കഴിഞ്ഞുവെന്നത് ആരാധകരുടെ മനം നിറച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

Popular this week