News

റിമി ടോമി മതം മാറി? ചോറ്റാനിക്കര ക്ഷേത്രത്തില്‍ ആദ്യമായി ദര്‍ശനം നടത്തി താരം, ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റുകള്‍

മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണല്ലോ ശ്രീനാരായണ ഗുരുവിന്റെ വചനം. റിമി ടോമിയും ആ പാതയിലാണെന്ന് തോന്നുന്നു. ആദ്യമായി ചോറ്റാനിക്കരയില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങളുമായി റിമി സോഷ്യല്‍ മീഡിയയില്‍ എത്തി. ഫേസ്ബുക്കില്‍ ഇന്‍സ്റ്റഗ്രാമിലും എല്ലാം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍ റിമി ടോമിയെ പോലും കണ്‍ഫ്യൂഷന്‍ ആക്കുന്ന വിധമാണ്.

അയ്യോ റിമി മതം മാറിയോ എന്ന സംശയവുമായി ചിലര്‍. റിമിയെ ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കുറേ ഏറെ ഹിന്ദുത്വ വാദികള്‍. ശാപവാക്കുകള്‍ കൊണ്ടും, അരുത് എന്ന മുന്നറിയിപ്പ് നല്‍കി കൊണ്ടും വേറെ കുറേ ക്രിസ്തുമത വിശ്വാസികള്‍. വെറുതേ ഒരു അമ്പലത്തില്‍ പോയി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഇത്രയും വിരോധികളോ എന്ന് സംശയിച്ചു പോകും വിധമാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

വേറെ ചിലര്‍ക്ക് റിമി ടോമി അമ്പലത്തില്‍ പോയതും മതം മാറിയതും ഒന്നും ഒരു വിഷയമേ അല്ല. റിമി ഇങ്ങനെ തടി കുറയ്ക്കുന്നത് ആണ് അവരെ സംബന്ധിച്ച് ഏറ്റവും വിഷമമുള്ള കാര്യം. അയ്യോ റിമി ഇനി തടി കുറയ്ക്കല്ലേ, കാണാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് കമന്റ് ബോക്‌സില്‍ എത്തുന്നവരുണ്ട്. റിമിയുടെ സൗന്ദര്യത്തെ പ്രശംസിയ്ക്കുന്നവരാണ് വേറെ ചിലര്‍

മതപരമായ ചിന്തകള്‍ ഒന്നും ഇല്ലാതെ, എല്ലാ മതത്തെയും ഒരു പോലെ സ്വീകരിയ്ക്കുന്ന റിമി ടോമിയുടെ ചെയ്തികളെ പ്രശംസിക്കുന്നവരും ഉണ്ട്. മതം മാറിയോ എന്ന് ചോദിക്കുന്നവരോട്, ‘അമ്പലത്തില്‍ പോയാല്‍ മതി മാറി എന്നാണോ അര്‍ത്ഥം’ എന്ന് ഇത്തരക്കാര്‍ ചോദിക്കുന്നു. അമ്പലത്തില്‍ ആയാലും പള്ളിയില്‍ ആയാലും ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് മെഡിറ്റേഷനാണെന്ന പക്ഷക്കാരാണ് ഇവര്‍.

ഗായിക എന്നതിനെക്കാള്‍ റിമി ടോമി ഇപ്പോള്‍ പ്രേക്ഷക പ്രിയം നേടുന്നത് അസ്സല്‍ ഒരു ഹാസ്യ കഥാപാത്രം എന്ന നിലയിലാണ്. ഒന്നും ഒന്നും മൂന്നിലൂടെയാണ് റിമി ടോമിയുടെ കോമഡികള്‍ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. സൂപ്പര്‍ ജൂനിയര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോയ്ക്ക് പിന്നാലെ സൂപ്പര്‍ കുടുംബം എന്ന ഷോയിലും റിമി തിളങ്ങിയത് ഇതേ കോമഡി കാരണമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button