ചാക്കോച്ചന്റെ ആരാധിക,അപൂര്‍വ്വചിത്രം പങ്കുവെച്ച് റിമി ടോമി
കൊച്ചി: അപൂര്‍വ്വമായൊരു ചിത്രമാണ് ഇത്തവണ ഗായികയും നടിയുമായി റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്.20വര്‍ഷം മുമ്പ് പത്രത്തില്‍ അച്ചടിച്ചു വന്ന തന്റെ ചിത്രം ലഭിച്ചതില്‍ റിമിയ്ക്ക് പെരുത്ത് സന്തോഷവുമുണ്ട്. നിറം എന്ന കമല്‍ ചിത്രം ഹിറ്റായി ഓടുന്ന സമയത്ത് നടന്‍ കുഞ്ചാക്കോ ബോബന്‍ പാല അല്‍ഫോണ്‍സാ കോളേജിലെത്തിയപ്പോഴെടുത്ത ചിത്രമാണ് ഗായിക പങ്കുവെച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ ഇഷ്ടതാരത്തിനടുത്ത് ഓട്ടോഗ്രാഫിനായി നില്‍ക്കുന്ന ആരാധികമാര്‍ക്കിടയില്‍ റിമിയുമുണ്ട്.
കുഞ്ചാക്കോ ബോബന്‍ അന്ന് യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്ന കാലമാണ്. 1999ല്‍ പുറത്തു വന്ന നിറം മലയാളത്തിലെ എക്കാലത്തെയും കാമ്പസ് ഹിറ്റുകളില്‍ ഒന്നായിരുന്നു.മലയാളത്തിലെ ചോക്കലേറ്റ് നായകന്‍മാരിലൊരാളായി ചാക്കോച്ചന് അക്കാലത്ത് നിറയെ ആരാധികമാരുമുണ്ടായിരുന്നു താനും അതിലൊരാളായിരുന്നുവെന്നു പറയുകയാണ് റിമി. പങ്കുവെച്ച ചിത്രം ചാക്കോച്ചന്‍ തന്നെ അയച്ചു തന്നതാണെന്നും നന്ദിയുണ്ടെന്നും റിമി പോസ്റ്റില്‍ പറയുന്നു.