EntertainmentKeralaNews

റിമി ടോമിയുടെ രണ്ടാം വിവാഹം; പ്രതികരണവുമായി താരം

കൊച്ചി:മലയാളികളുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി.ടെലിവിഷന്‍ അവതാരികയായും ഗായികയായും നടിയായും എത്തിയറിമി ടോമിയുടെ ദാമ്ബത്യം അത്ര രസകരമായിരുന്നില്ല. പതിനൊന്ന് വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ചുകൊണ്ട് റിമി ടോമി റോയിസുമായി വേർപിരിഞ്ഞു. എന്താണ് തന്റെ ദാമ്ബത്യത്തില്‍ സംഭവിച്ചത് എന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

റിമിയുടെ വിവാഹ ജീവിതത്തെ കുറിച്ച്‌ പല വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോൾ റിമി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നും ഗോസിപ്പുകൾ വന്നു തുടങ്ങി. ഇത്തരം വാർത്തകൾക്ക് മറുപടിയുമായി റിമി ടോമി എത്തിയിരിക്കുകയാണ്.

”എന്റെ ആദ്യ വിവാഹവും അതിലെ സംഭവ വികാസങ്ങളുമൊന്നും ആരുടെയും കുറ്റമല്ല, എന്തിലും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. രണ്ടാം വിവാഹത്തെ കുറിച്ച്‌ ചോദിക്കുന്നവരോട്, തത്കാലം മറ്റൊരു വിവാഹത്തെ കുറിച്ച്‌ ഇപ്പോള്‍ ആലോചിയ്ക്കുന്നില്ല എന്നാണ് മറുപടി”- റിമി ടോമി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button