ദു:ഖത്തിന് അഞ്ച് ഘട്ടങ്ങള്‍, അതിലേക്ക് ഒന്നുകൂടി; വ്യത്യസ്ത ഫോട്ടോഷൂട്ടുമായി റിമ കല്ലിങ്കല്‍

സിനിമയില്‍ അത്രത്തോളം സജീമാല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് റിമ കല്ലിങ്കല്‍. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും താരം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ റിമയുടെ ഏറ്റവും പുതിയ ണ്‍ഫാട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

‘വൈല്‍ഡ് ജസ്റ്റിസ്’ എന്ന അടികുറിപ്പോടെ വ്യത്യസ്തമായ ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവര്‍ പറയുന്നത്’ എന്ന് പറഞ്ഞു തുടങ്ങുന്ന ഫോട്ടോ സീരീസാണ് റിമ പങ്കുവെച്ചിരിക്കുന്നത്, ഇതില്‍ ‘നിരസിക്കല്‍’, ‘ദേഷ്യം’, ‘വിലപേശല്‍’, ‘വിഷാദം’, ‘അഗീകരിക്കല്‍’, ‘പ്രതികാരം’ തുടങ്ങിയ ക്യാപ്ഷനുകളിലാണ് ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത്.

താരങ്ങളടക്കം നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് പിന്തുണയുമായെത്തിയിരിക്കുന്നത്. സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News