പുതിയ തമിഴ് ചിത്രത്തിന്റെ കിടിലന്‍ ലുക്കുമായി നടി റീമാ കല്ലിങ്കല്‍

നടി റീമാ കല്ലിങ്കല്‍ തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. പോലീസ് യൂണിഫോമിലുളള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുകയാണ്.

പ്രശസ്ത കൊറിയോഗ്രഫര്‍ സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്ത ‘ചിത്തിരെ സെവ്വാനം’ എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് റീമ എത്തുന്നത്. ചിത്രത്തില്‍ ആശാ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥയായിട്ടാണ് റീമ ചിത്തിരെ സെവ്വാനത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍, സമുദ്രക്കനി എന്നിവര്‍ ചിത്ത്രില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

റീമയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ്’. ചിത്രത്തിനു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് റീമ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News