24.6 C
Kottayam
Friday, June 5, 2026

അരി വില ഉയരുന്നു; കയറ്റുമതി നിരോധനം തുടർന്നേക്കും

Must read

കൊച്ചി: അരി വില ഉയരുന്നു. കർണാടകയിൽ 15 ശതമാനമാണ് കഴിഞ്ഞ ആഴ്ചകളിൽ വില ഉയർന്നത്. മഴ ഉയർന്നതിനേ തുടർന്ന് ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വില വർധനക്ക് പിന്നിൽ. അതേസമയം ഇന്ത്യയിൽ നിന്നുള്ള പച്ചരിയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നവംബർ വരെ തുടരുമെന്ന് സൂചന.

ആഭ്യന്തര വിപണിയിലെ വില നിയന്ത്രിക്കുക എന്നതിനൊപ്പം ലഭ്യത ഉറപ്പാക്കുക എന്നതു കൂടി ലക്ഷ്യമിട്ട് നിരോധനം കുറച്ചു നാൾകൂടെ നീട്ടുന്നത് സർക്കാർ പരിഗണിച്ചേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. ബസുമതി ഇതര അരികൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

നടപ്പു സാമ്പത്തികവർഷത്തെ വിളവ് സ‍ർക്കാർ വിലയിരുത്തും. മഴക്കാലത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക. നിരോധനം നവംബർ വരെയെങ്കിലും തുടർന്നേക്കും എന്നാണ് സൂചന. ഓഗസ്റ്റ് ഏഴു വരെയു ള്ള കണക്കനുസരിച്ച് അരിയുടെ ചില്ലറ വിൽപന വില വർഷം തോറും 10.63 ശതമാനം ഉയർന്നിട്ടുണ്ട്. അതേസമയം മൊത്ത വിപണിയിൽ താരതമ്യേന 11.12 ശതമാനമാണ് വർദ്ധനവ്.

ജൂലൈ 20 മുതൽ ആണ് പച്ചരിയുടെ കയറ്റുമതിക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. അവശ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് കീഴിൽ ആണ് അരി വിൽക്കുന്നത്.

- Advertisement -

ആഗോള വിപണിയിലും അരിവിലയിൽ വർധന. വില ഉയരുന്നത് ഏഷ്യയിലെയും ആഫ്രിക്കയിലെയും ഭക്ഷ്യ പ്രതിസന്ധി സംബന്ധിച്ച ആശങ്ക ഉയർത്തുന്നുണ്ട്.
ഇന്ത്യയുടെ മിനിമം താങ്ങുവില വർധന ആഗോള വിപണിയിലും അരിവില കുതിച്ചുയർന്നതിന് കാരണമായിട്ടുണ്ട്. ലോകമെമ്പാടും വില കുതിച്ചുയരുന്നതിനാൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളിലും അരി ക്ഷാമം നേരിടേണ്ടി വന്നേക്കുമെന്നും റിപ്പോ‍ർട്ടുകളുണ്ട്.

- Advertisement -

രാജ്യാന്തര വിപണിയിൽ അരിവില ഇതിനകം 11 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്, വിളയുടെ കുറഞ്ഞ താങ്ങുവില വർധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ശേഷം അരി വിലയിൽ വർധിനയുണ്ടായതായി റോയിട്ടേഴ്സ് നേരത്തെ റിപ്പോ‍ർട്ട് ചെയ്തിരുന്നു. മഴക്കെടുതിതം സ്ഥിതി കൂടുതൽ വഷളാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week