EntertainmentNews
റിച ചക്രവര്‍ത്തിക്ക് ജാമ്യം; ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി 28 ദിവസങ്ങള്‍ക്ക് ശേഷം
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയാ ചക്രവര്‍ത്തിക്ക് ജാമ്യം. അറസ്റ്റിലായി 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
റിയയ്ക്കൊപ്പം സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡെ, ദീപേഷ് സാവന്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം, അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ അനുജന്‍ ഷോവിക് ചക്രവര്‍ത്തിക്ക് ജാമ്യം ലഭിച്ചില്ല.
10 ദിവസം ഒപ്പ് ഇടണം, ഇന്ത്യക്ക് പുറത്ത് പോകാന്‍ അനുമതിയില്ല, മുംബൈ വിട്ട് പുറത്ത് പോകണമെങ്കില്‍ അന്വേഷണ സംഘത്തിന്റെ അനുമതി വേണം തുടങ്ങിയ നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News