മയക്കുമരുന്നുമായി റവന്യൂ ഇന്‍സ്‌പെക്ടർ ഉള്‍പ്പെടെ 3 പേര്‍ പിടിയിൽ; കൊക്കൈന്‍, എല്‍.എസ്.എഡി അടക്കം പിടിച്ചെടുത്തു

ആലപ്പുഴ: മയക്കുമരുന്നുമായി റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയിലായി.അമ്പലപ്പുഴ താലൂക്കിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ആലപ്പുഴ മുനിസിപ്പല്‍ കൊറ്റംകുളങ്ങര മാളിയേക്കല്‍ചിറ സജേഷ് (50), കോട്ടയം കോടിമത കായിശ്ശേരി എബ്രഹാം മാത്യു (56), കോഴിക്കോട് ചേവായൂര്‍ വളപ്പില്‍ചിറ അമല്‍ദേവ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 20 ഗ്രം കൊക്കൈന്‍, 4 എല്‍.എസ്.എഡി സ്ട്രിപ്പ്, 3 ക്വിപ്പിന്‍ സ്ട്രിപ് എന്നിവ പിടികൂടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News