കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടറിനെ വിജിലന്‍സ് പിടികൂടി. കട്ടപ്പന നഗരസഭാ റവന്യൂ ഇന്‍സ്പെക്ടര്‍ ഷിജു അസീസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്.
നഗരസഭയുടെ പരിധിയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനു വേണ്ടി ഇയാള്‍ 13,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ തന്നെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News