26.1 C
Kottayam
Monday, April 29, 2024

സിനിമ ഷൂട്ടിംഗ് സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു; ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് കേരളത്തിലേക്ക് മാറ്റും

Must read

തിരുവനന്തപുരം: സിനിമ ഷൂട്ടിംഗ് സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. തെലങ്കാനയിൽ തുടങ്ങിയ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് രണ്ടാഴ്ചക്ക് ശേഷം കേരളത്തിലേക്ക് മാറ്റും. ജിത്തു ജോസഫിന്‍റെ മോഹൻലാൽ ചിത്രം ട്വൽത് മാന്‍റെ ഷൂട്ടിംഗ് തെലങ്കാനയിലേക്ക് മാറ്റില്ല. ഈ മാസം അവസാനം ഷൂട്ടിംഗ് കേരളത്തിൽ തുടങ്ങും. കേരളത്തിൽ ഷൂട്ടിംഗ് അനുമതി കിട്ടിയ സാഹചര്യത്തിലാണ് തീരുമാനം.

ഇൻഡോർ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്നതോടെയാണ് മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബ്രോ ഡാഡിയടക്കം ഏഴോളം മലയാള സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റിയത്. തെലങ്കാന, തമിഴ്‍നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കാണ് വിവിധ മലയാള സിനിമകളുടെ ഷൂട്ടിംഗ് മാറ്റിയത്. എ,ബി കാറ്റഗറിയിൽ സിനിമാ ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് സിനിമ മേഖലയ്ക്കും ആശ്വാസമായി. സിനിമാ പ്രവർത്തകർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week