റിട്ട. എസ്‌ഐ ലോഡ്ജിൽ മരിച്ചനിലയിൽ; സംഭവം പാലായിൽ

കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ് മരിച്ചത്.കുടുംബവുമായി അകന്ന് ഒരു വര്‍ഷമായി ലോഡ്ജിലായിരുന്നു സുരേന്ദ്രന്റെ താമസം. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന സുരേന്ദ്രന്‍ രണ്ടു ദിവസമായി ജോലിക്ക് എത്തിയിരുന്നില്ല.

സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നിലത്ത് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പാലാ പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News