26.5 C
Kottayam
Wednesday, November 27, 2024

എട്ട് വയസുകാരിയെ പീഡിപ്പിച്ചു, മുൻ എസ് ഐ അറസ്റ്റിൽ, സർവീസിലിരിക്കെ പോക്സോ കേസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ

Must read

കോഴിക്കോട്:റിട്ടേഡ് എസ്ഐ പോക്സോ കേസില്‍ (pocso case) അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് (police) അറസ്റ്റ് ചെയ്തത്. സർവീസിലിരിക്കേ പോക്സോ കേസുകളുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാൾ. കോഴിക്കോട് സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസില്‍ എസ്ഐ റാങ്കിലിരിക്കേ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിക്കെതിരായാണ് കേസ്. ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസുകാരിയായ പെൺകുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്.

പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈല്‍ഡ് ലൈനിനോടാണ് പെൺകുട്ടി മൊഴി നല്‍കിയത്. തുടർന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സർവീസിലിരിക്കെ പോക്സോ കേസുകളടക്കം ജില്ലയില്‍ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട കോടതിയില്‍ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിലും ഇയാൾ വിദഗ്ധനായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം, ദിവ്യയുടെ പങ്ക് അന്വേഷിച്ചില്ല; സംശയമുന്നയിച്ച് ഭാര്യ ഹൈക്കോടതിയിൽ

കൊച്ചി: എ.ഡി.എം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന്...

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

Popular this week