25.5 C
Kottayam
Friday, June 5, 2026

ഭർത്താവിൻ്റെ ആദ്യഭാര്യയിലെ മകൻ ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ്റെ ഭാര്യ

Must read

ലഖ്‌നൗ: ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകനും ഇയാളുടെ കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതി. ജമ്മു കശ്മീര്‍ കേഡറിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യയായ ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ പോലീസ് കേസെടുത്തു.

ജമ്മു കശ്മീരിലെ വീട്ടില്‍വെച്ചാണ് ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മകനും കൂട്ടാളിയും പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ ദിവസങ്ങളോളം ബന്ദിയാക്കിയതായും നിരന്തരം ഉപദ്രവിച്ചിരുന്നതായും സ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്.

അനാഥയായ പരാതിക്കാരിയും ജമ്മു കശ്മീരിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനും 2020-ലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിന്റെ ആദ്യഭാര്യയും മകനും മകളും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. വര്‍ഷങ്ങളോളം ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ 14-ാം തീയതി വരെ ഒരു മുറിയില്‍ പൂട്ടിയിടുകയും പട്ടിണിക്കിടുകയുംചെയ്തു. ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മകന്‍ മൊബൈല്‍ഫോണ്‍ കൈക്കലാക്കി. ഇതിനുശേഷമാണ് ഇയാളും കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതെന്നും ഒട്ടേറെ തവണ കരഞ്ഞുപറഞ്ഞതിന് ശേഷമാണ് ഇവര്‍ തന്നെ വിട്ടയച്ചതെന്നും പരാതിയിലുണ്ട്.

ഭര്‍ത്താവിനും കുടുംബത്തിനും എതിരേ പോലീസില്‍ പരാതിയൊന്നും നല്‍കില്ലെന്ന് ഉറപ്പുവാങ്ങിയശേഷമാണ് ഇവര്‍ സ്ത്രീയെ വിട്ടയച്ചത്. തുടര്‍ന്ന് ലഖ്‌നൗ വരെ ആദ്യഭാര്യയിലെ മകനും സ്ത്രീക്കൊപ്പമുണ്ടായിരുന്നു. പോലീസിനെ സമീപിച്ചാല്‍ കൊല്ലുമെന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week