കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് കേസുകളും ഒമിക്രോണ്‍ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിദിനം പരിമിതപ്പെടുത്തി.
മുത്തങ്ങ വന്യജീവി സങ്കേതം (150), ചെന്പ്ര പീക്ക് (200), സൂചിപ്പാറ (500), തോല്‍പ്പെട്ടി വന്യജീവി സങ്കേതം(150), മീന്മുട്ടി വെള്ളച്ചാട്ടം(300), കുറുവ ദ്വീപ് ഫോറസ്റ്റ് (400), കര്‍ളാട് തടാകം (500), കുറുവ ഡിടിപിസി (400), പൂക്കോട് (3500), അന്പലവയല്‍ മ്യൂസിയം (100), ചീങ്ങേരി മല (100), എടയ്ക്കല്‍ ഗുഹ (1000), പഴശി പാര്‍ക്ക് മാനന്തവാടി, പഴശി സ്മാരകം പുല്‍പ്പള്ളി, കാന്തന്‍പാറ (200 വീതം), ടൗണ്‍ സ്ക്വയര്‍ (400), പ്രിയദര്‍ശിനി (100), ബാണാസുര ഡാം (3500), കാരാപ്പുഴ ഡാം (3500) എന്നിങ്ങനെയാണ് പ്രതിദിനം അനുവദിക്കുന്ന സന്ദര്‍ശകരുടെ എണ്ണം.
ഉത്തരവിന് 26 മുതല്‍ ഫെബ്രുവരി 14 വരെയാണ് പ്രാബല്യം. ടൂറിസം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തും. ടൂറിസം സെന്ററുകളില്‍ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. സെക്ടറല്‍ മജിസ്ട്രേറ്റ്മാരും ഫീല്‍ഡ് പരിശോധനയില്‍ ഇക്കാര്യം ഉറപ്പ് വരുത്തും.