അയോധ്യ വിധി; കോട്ടയം ജില്ലയില്‍ ഏഴു ദിവസത്തേക്ക് ഈ കാര്യങ്ങള്‍ക്ക് നിയന്ത്രണം
കോട്ടയം: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുടെ അടിസ്ഥാനത്തില്‍ ക്രമസമാധാന പാലനത്തിനായി കോട്ടയം ജില്ലയില്‍ ഇന്നു മുതല്‍ എഴു ദിവത്തേക്ക് കേരള പോലീസ് ആക്ട് 78,79 വകുപ്പുപ്രകാരം വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്നുമുതല്‍ യാതൊരു വിധ നശീകരണ വസ്തുക്കളോ സ്‌ഫോടക വസ്തുക്കളോ വെടിമരുന്നുകളോ ആക്രമണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ആയുധങ്ങളോ കൈവശം വയ്ക്കാന്‍ പാടില്ല.
സാമുദായികമോ മതപരമോ ആയ വികാരം ആളിക്കത്തിക്കുന്നതോ സദാചാരത്തിന്റെ പൊതുനിലവാരത്തെ ബാധിക്കുന്ന ചിത്രങ്ങള്‍, ചിഹ്നങ്ങള്‍,പ്ലക്കാര്‍ഡുകള്‍, വീഡിയോ റെക്കോര്‍ഡുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ഈ കാലയളവില്‍ പ്രകടനങ്ങളോ പൊതുസമ്മേളനങ്ങളോ റാലിയോ നടത്താന്‍ പാടില്ലെന്നും ജില്ലാ പോലീസ് മേധാവി പി.എസ് സാബു പുറത്തിക്കി പത്രക്കുറിപ്പില്‍ പറയുന്നു.