തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണമില്ല. ഇന്ന് ചേര്‍ന്ന നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്‍റെ ഭാഗം ഇപി ജയരാജന്‍ വിശദീകരിച്ചെന്നാണ് സൂചന. ആരോപണം ഉന്നയിച്ച പി ജയരാജന്‍ പാര്‍ട്ടിക്ക് ആരോപണം എഴുതി നല്‍കിയോ എന്നതിലും വ്യക്തതയില്ല.
രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. റിസോര്‍ട്ട് വിവാദത്തില്‍ തന്‍റെ ഭാഗം വിശദീകരിക്കാനാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയതെന്നാണ് സൂചന. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യറായില്ല. പകരം എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ അദ്ദേഹം നേര്‍ന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

