തിരുവനന്തപുരം:സംസ്ഥാന ബിജെപിയിലെ നേതൃനിരയിൽ അഴിച്ചുപണി.പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റം ഇല്ല.
എ എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് പ്രസിഡന്റുമാരാകും. കാസർകോട്, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പാർട്ടിക്ക് പുതിയ പ്രസിഡന്റുമാരെ തീരുമാനിച്ചത്. കാസർകോട്ട് പുതിയ ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി ആണ്. വയനാട് കെപി മധു, കോട്ടയം ലിജിൻ ലാൽ, പത്തനംതിട്ട് വി എ സൂരജ്, പാലക്കാട് കെ എം ഹരിദാസ് എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ. നിയമ സഭ തെരെഞ്ഞെടുപ്പിന് ശേഷം ഉള്ള പുനസംഘടനയുടെ ഭാഗമായാണ് പുതിയ തീരുമാനം. നടൻ കൃഷ്ണകുമാറിനെ ദേശീയ കൗൺസിലിൽ ഉൾപെടുത്തിയിട്ടുണ്ട്.