ജ്യൂസ് ആണെന്ന് കരുതി അഞ്ച് വയസുകാരന്‍ കുടിച്ചത് മുത്തച്ഛന്‍ സൂക്ഷിച്ചു വച്ച മദ്യം; മുത്തച്ഛനും കുട്ടിക്കും ദാരുണാന്ത്യം

ചെന്നൈ: ജ്യൂസ് എന്ന് കരുതി മുത്തച്ഛന്‍ വാങ്ങി വച്ചിരുന്ന മദ്യം കുടിച്ച അഞ്ചു വയസുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അണ്ണനഗര്‍ കന്നികോവില്‍ സ്ട്രീറ്റിലാണ് ദാരുണ സംഭവം നടന്നത്. രുകേഷ് എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്.

അതേസമയം, കുട്ടിയുടെ അവസ്ഥ നേരില്‍ കണ്ട മുത്തച്ഛനും മരിച്ചു .കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ അവസ്ഥ കണ്ട ആസ്മ രോഗിയായ മുത്തച്ഛന്‍ ചിന്നസ്വാമി ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ രണ്ടുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ചിന്നസ്വാമി മരിച്ചിരുന്നു.

കുട്ടിയെ പീന്നിട് അടുത്തുളള സിഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ തിരുവാലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News