പാലക്കാട്: പാലക്കാട് കൊല്ലംകോട് ഗവേഷക വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍. പൈലൂര്‍മുക്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
കോയമ്പത്തൂര്‍ അമൃത കോളജില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു കൃഷ്ണകുമാരി. അധ്യാപകരുടെ മാനസികമായ പീഡനത്തില്‍ മനംനൊന്താണ് കൃഷ്ണകുമാരി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക പറയുന്നു. ഗൈഡ് നിരന്തരം കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News