ബംഗളൂരു : ഗോമൂത്രത്തിെന്റയും ചാണകത്തിെന്റയും ഗുണങ്ങളെക്കുറിച്ച് പഠിക്കാന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ഗവേഷണ കേന്ദ്രം വരുന്നു. ആര്.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കേശവ സ്മൃതി ട്രസ്റ്റ് ആണ് ബെളഗാവി നഗരത്തില്‍നിന്നു 100 കിലോമീറ്റര്‍ അകലെയുള്ള കൗജലാഗി ഗ്രാമത്തില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. 13 ഏക്കറിലായുള്ള സ്ഥാപനത്തിെന്റ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
പശു കേന്ദ്രീകൃതമായ കൃഷികളായിരിക്കും സ്ഥലത്ത് പ്രധാനമായും നടക്കുക. കേന്ദ്രത്തിന്റെ നിര്‍മാണം പൂര്ത്തിയായശേഷമായിരിക്കുംചാണകത്തിെന്റയും ഗോമൂത്രത്തിെന്റയും ഗുണങ്ങളെക്കുറിച്ചുള്ള പഠനം ആരംഭിക്കുക. ആര്.എസ്.എസ് അംഗങ്ങളാണ് ട്രസ്റ്റിലെ പ്രവര്‍ത്തകര്‍. സ്ഥലത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്ന കാര്യം ഇപ്പോഴും പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നും ഇപ്പോള്‍ അടിസ്ഥാന സൗകര്യം ഒരുക്കുകയാണെന്നും പ്രവര്‍ത്തനരീതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നുമാണ് ട്രസ്റ്റ് അംഗങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
നേരത്തെ പശുശാസ്ത്ര പ്രചാരണത്തിനായി പ്രഖ്യാപിച്ച ദേശീയ പശുവിജ്ഞാന പരീക്ഷ വ്യാപകമയാ എതിര്‍പ്പിനേത്തുടര്‍ന്ന് മാറ്റിയിരുന്നു. ഫെബ്രുവരി 25 ന് നടത്താനിരുന്ന ദേശീയ പശു വിജ്ഞാന പരീക്ഷ മാറ്റിവെച്ച് കേന്ദ്രം. പരീക്ഷയ്ക്കൊപ്പം ഫെബ്രുവരി 21 ന് നടത്താന്‍ പ്ലാന്‍ ചെയ്തിരുന്ന അതിന്റെ മോക്ക് ടെസ്റ്റും മാറ്റി വെച്ചതായി രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്സൈറ്റിലാണ് അറിയിപ്പുണ്ടായത്.
ഈ വിഷയത്തില്‍, ‘കേന്ദ്രം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു’ എന്നാക്ഷേപിച്ചുകൊണ്ട് രൂക്ഷ വിമര്‍ശനവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തുവന്നതിന്റെ അടുത്ത ദിവസമാണ് കേന്ദ്രം പരീക്ഷയില്‍ നിന്ന് പിന്‍മാറിയത്.
‘പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ട്’ എന്നുപോലും രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്സൈറ്റില്‍ ഉണ്ട് എന്നും, മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍, ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കാമധേനു ആയോഗ് പോലുള്ള ഒരു കേന്ദ്ര സ്ഥാപനം ഇങ്ങനെ അന്ധവിശ്വാസങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നത് ദയനീയമാണ് എന്നും പരിഷത്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആക്ഷേപിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 5 നായിരുന്നു കേന്ദ്ര ഗവണ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനത്തിനുമിടയില്‍ നാടന്‍ പശുക്കളെപ്പറ്റിയും അവയുടെ ഗുണഗണങ്ങളെപ്പറ്റിയുമുള്ള അറിവുകള്‍ വളര്‍ത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഫെബ്രുവരി 25 -ന് ഇങ്ങനെ ഒരു ദേശീയ പരീക്ഷ പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ഒരു ദേശീയ പരീക്ഷയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുജിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്ത് പുറത്തുവന്നതോടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.
പ്രൈമറി;മിഡില്‍ സ്‌കൂള്‍, സെക്കണ്ടറി, കോളേജ്, പൊതുജനങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗത്തിലാണ് പരീക്ഷകള്‍ക്ക് കേന്ദ്രം പ്ലാന്‍ ചെയ്തിരുന്നത്. ഈ പരീക്ഷക്ക് പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ട് രാഷ്ട്രീയ കാമധേനു ആയോഗ് 54 പേജുള്ള ഒരു പരീക്ഷാ സഹായി തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ‘ഗോഹത്യ ഭൂകമ്പത്തിനു കാരണമാകും’, ‘ജേഴ്‌സി പശുക്കള്‍ക്ക് നാടന്‍ പശുക്കളുടെ അത്ര ഗുണം പോരാ’ എന്നിങ്ങനെ പല വിവാദാസ്പദവിവരങ്ങളും ഈ ലേഖനത്തിലുണ്ടായിരുന്നു. പശുക്കളെപ്പറ്റി വേദോപനിഷത്തുക്കളിലുള്ള പരാമര്‍ശങ്ങള്‍ തുടങ്ങി, വിവിധയിനം നാടന്‍ പശുക്കള്‍ ഏതൊക്കെ, ഇന്ത്യയില്‍ എവിടെയൊക്കെ കാണപ്പെടുന്നു തുടങ്ങി പല കാര്യങ്ങളും ഇതിന്റെ ഭാഗമാണ്. ജേഴ്‌സി പശുക്കള്‍ കൂടുതല്‍ പാല്‍ തരുമെങ്കിലും, ഗുണ നിലവാരത്തില്‍ നാടന്‍ പശുക്കളുടെ ഏഴയലത്ത് ജേഴ്‌സി പശുക്കളുടെ പാല്‍ എത്തില്ല എന്നും ഇത് പറയുന്നു. നാടന്‍ പശുക്കളുടെ പാലില്‍ മഞ്ഞ നിറത്തില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യമുണ്ട് എന്നും, ആ സവിശേഷത ജേഴ്‌സി പശുക്കള്‍ക്ക് ഇല്ല എന്നുമൊക്കെ, വിവിധ ഭാഷകളില്‍ കൊടുത്തിട്ടുള്ള ഈ പരീക്ഷ സഹായിയില്‍ കാണാം.
ഇന്ത്യന്‍ പശുക്കള്‍ രോഗാണു വിമുക്തമാണ് എന്നും, ജേഴ്‌സി പശുക്കള്‍ക്ക് വേഗത്തില്‍ രോഗം വരും എന്നുമൊക്കെ ഈ ബുക്ക്‌ലെറ്റില്‍ അച്ചടിച്ച് വെച്ചിട്ടുണ്ട്. ഭോപ്പാലില്‍ ഗ്യാസ് ട്രാജഡി ഉണ്ടായപ്പോള്‍ 20,000 ല്‍ പരം പേര്‍ മരണപ്പെട്ടു എങ്കിലും, ചാണകം പൂശിയ ചുവരുകളുള്ള വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് അന്ന് ഒരു പ്രശ്‌നവും വന്നില്ല എന്നും ഈ പഠനസഹായി അവകാശപ്പെട്ടിരുന്നു