ഇറാൻ പടക്കപ്പലിന്റെ ദൃശ്യം പകർത്താൻ ശ്രമം;കൊച്ചിയിൽ രണ്ട് മാധ്യമപ്രവർത്തകരും ബോട്ട് ഡ്രൈവറും പിടിയിൽ

കൊച്ചിയിൽ നങ്കൂരമിട്ട് ഇറാനിയൻ പടക്കപ്പൽ; മാർച്ച് നാല് മുതൽ ഐആർഐഎസ് ലാവൺ കൊച്ചിയിൽ

കൊച്ചി: ഇറാൻ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടി.വി. റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണനും അറസ്റ്റിലായിട്ടുണ്ട്.

മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ്. ലാവന്റെ ദൃശ്യം പകർത്താനാണ് മാധ്യമപ്രവർത്തകർ ശ്രമിച്ചത്. നിരോധിതമേഖലയിൽ പ്രവേശിച്ച് ദൃശ്യം പകർത്തുന്നത് കാവലിലുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സി.ഐ.എസ്.എഫ്. ഇവരെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. മാധ്യമപ്രവർത്തകരുടെ ക്യാമറയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറൈൻഡ്രൈവിൽനിന്ന് ഒരു ബോട്ട് വാടകയ്‌ക്കെടുത്താണ് റിപ്പബ്ലിക് ടി.വി. റിപ്പോർട്ടറും ക്യാമറമാനും ഇറാൻ കപ്പലിന്റെ ദൃശ്യം പകർത്താനെത്തിയതെന്ന് പോലീസ് പറഞ്ഞു. നിരോധിതമേഖലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Two Republic TV journalists, reporter Shankar and cameraman Mani, were arrested in Kochi for attempting to film the Iranian warship IRIS Lavan. The boat driver, Radhakrishnan (also identified as Vijayakumar in some reports), was also taken into custody. The group had rented a boat from Marine Drive and entered a prohibited high-security zone near the Mattancherry wharf to capture footage of the vessel. They were detained by CISF personnel and handed over to the Harbour Police. Authorities have warned of strict action against anyone photographing the ship, citing national security concerns.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News