കൊച്ചി:വ്യത്യസ്തമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരെ സൃഷ്ടിച്ച നടിയാണ് നിത്യ മേനോൻ. മലയാളത്തിൽ അടക്കം ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമാകാൻ നിത്യ മേനോന് സാധിച്ചിരുന്നു. ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തി നായികയായി മാറിയ നിത്യ ബെംഗളൂരുവിലാണ് ജനിച്ച് വളർന്നത്.
മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി. നിത്യയെ പക്ഷെ മലയാളി ആരാധകർ ഏറ്റവും കൂടുതൽ ഓർക്കുന്നത് തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്.
ഇനിയും വിവാഹം ചെയ്യാത്ത മലയാളി താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് നിത്യ. മുപ്പത്തിയഞ്ചുകാരിയായ നിത്യ നാനിയുടെ അല മൊദലൈന്ദി എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ താരപദവി നേടിയത്. പിന്നീട് ഒന്ന്, രണ്ട് തെലുങ്ക് ചിത്രങ്ങളിൽ താരം അഭിനയിച്ചു. അവയിൽ ചിലത് ഹിറ്റുകളായിരുന്നു. അടുത്തിടെ ആഹാ വീഡിയോസ് ഷോ ഇന്ത്യൻ ഐഡലിന്റെ വിധികർത്താവായി നിത്യ മേനോനെ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം നിത്യ മേനോൻ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വീണ്ടും അഭ്യൂഹങ്ങൾ പരക്കുകയാണ്. നടിയുടെ ബാല്യകാല സുഹൃത്തുമായി വളരെ നാളുകളായി പ്രണയത്തിലാണെന്നും വരൻ മോളിവുഡിലെ ഒരു സ്റ്റാർ ഹീറോ കൂടിയാണെന്നും പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. ഇതാദ്യമായല്ല നിത്യ മേനോന്റെ വിവാഹ വാർത്ത ഗോസിപ്പ്കോളങ്ങളിൽ നിറയുന്നത്.
നിത്യാ മേനോന്റെ വിവാഹത്തെ കുറിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരം അത് നിരസിച്ചു. നിത്യാ മേനോന്റെ സീക്രട്ട് മാൻ ആരാണെന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
കേട്ടത് ശരിയാണെങ്കിൽ നിത്യ മേനോന്റെ വിവാഹത്തെക്കുറിച്ച് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഒരു വർഷം മുമ്പ് ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് തിയേറ്ററിന് മുന്നില്‍ അഭിപ്രായം പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ വൈറലായ യുവാവ് തന്നെ പിറകെ നടന്ന് വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നിത്യ മേനോന്‍ വെളിപ്പെടുത്തിയിരുന്നു.
നിത്യ മേനോനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും നിത്യയോട് പ്രണയമാണെന്നും ഇയാള്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. മാത്രവുമല്ല നിത്യ മേനോനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇയാള്‍ ഫേസ്ബുക്ക് കുറിപ്പുകളും പങ്കുവെച്ചിരുന്നു. ‘പുള്ളി പറയുന്നത് കേട്ടിട്ട് വിശ്വസിച്ചാല്‍ നമ്മളാണ് മണ്ടന്‍മാരാകുന്നത്. കുറേ വര്‍ഷങ്ങളായി അയാള്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്.’
‘പക്ഷെ പബ്ലിക്കായി വന്നപ്പോൾ ഞെട്ടിപ്പോയി. ശരിക്കും ഞാനായത് കൊണ്ടാണ്. എനിക്കതില്‍ ഇടപെടാന്‍ പറ്റില്ല. എല്ലാവരും പറഞ്ഞു പരാതി കൊടുക്കാന്‍. അമ്മയേയും അച്ഛനേയും വരെ വിളിച്ചു. അവര്‍ ആരോടും വഴക്ക് ഉണ്ടാക്കുന്നവരല്ല. പക്ഷെ അവർക്കുപോലും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ട്.’
‘അമ്മയ്ക്ക് കീമോ കഴിഞ്ഞിരിക്കുന്ന സമയത്തുപോലും ഇയാള്‍ വിളിച്ച് ബുദ്ധിമുട്ടിച്ചു എന്നാണ് നിത്യ അന്ന് അഭിമുഖത്തിൽ പറഞ്ഞത്. നിരവധി നമ്പരുകള്‍ അതുകൊണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. മുപ്പതോളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തു. ഫോണ്‍ വിളിച്ച് ഇയാളാണെന്ന് പറഞ്ഞാല്‍ സംസാരിക്കാതെ കട്ട് ചെയ്യും. ഒരു വഴിയുമില്ല മറ്റെന്ത് ചെയ്യാനാണ്.’
‘ഞാനുമായി പരിചയമുള്ള ഒരുപാട് പേരെ വിളിച്ചിട്ടുണ്ട്. പോലീസില്‍ പരാതി കൊടുക്കാന്‍ പലരും നിര്‍ബന്ധിച്ചു. അയാളെ കുറിച്ച് പ്രാര്‍ഥിക്കാന്‍ മാത്രമെ പറ്റു. എന്തോ ഒരു പ്രശ്‌നമുണ്ടെന്ന് തോന്നുന്നു’, എന്നാണ് നിത്യ മേനോന്‍ പറഞ്ഞത്.
50 ലധികം സിനിമകളിൽ അഭിനയിച്ച നിത്യ മൂന്ന് ഫിലിംഫെയർ സൗത്ത് അവാർഡുകൾ, രണ്ട് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1998ൽ ദി മങ്കി ഹൂ ന്യൂ ടൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പത്ത് വയസുള്ളപ്പോൾ ബാലതാരമായിട്ടാണ് നിത്യ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.