ഞാന്‍ യാതൊരു കുറ്റവും ചെയ്തില്ല, ഫേസ്ബുക്കില്‍ കുറിപ്പെഴുതി വച്ച് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

തൃശൂര്‍: താന്‍ നിരപരാധിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് കൊടുങ്ങല്ലൂരില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു. കൊടുങ്ങല്ലൂര്‍ മതിലകം കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്കെതിരെയുള്ള കേസില്‍ സഹദ് അതീവ ദുഃഖിതനായിരുന്നെന്നും, അവന്‍ കുറ്റക്കാരനല്ലെന്നും സഹദിന്റെ കുടുംബം പറഞ്ഞു.

2021 ഡിസംബറില്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട് സഹദ് ജയിലിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. എന്നാല്‍, പുറത്തിറങ്ങിയ സഹദിനു സമൂഹത്തില്‍ നിന്ന് മോശം അനുഭവമാണ് ലഭിച്ചത്. തുടര്‍ന്നാണ്, താന്‍ യാതൊരു കുറ്റവും ചെയ്തില്ലെന്ന് സൂചിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം സഹദ് ആത്മഹത്യ ചെയ്തത്.

അതേസമയം, ഫേസ്ബുക്കില്‍ താന്‍ നിരപരാധിയാണെന്ന് കാണിച്ച് സഹദ് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ തുടരന്വേഷണം നടത്തണമെന്നും, സഹദ് നിരപരാധിയെങ്കില്‍ അത് തെളിയിക്കണമെന്നും സഹദിന്റെ കുടുംബം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News