24.1 C
Kottayam
Friday, June 5, 2026

തൊട്ടുരുമ്മിയും നെഞ്ചിൽ ചാഞ്ഞും കെട്ടിപിടിച്ചും അഭിനയം, മക്കൾക്ക് ഇത് നാണക്കേടല്ലേ? മറുപടി നൽകി രേണു

Must read

കൊച്ചി: പങ്കാളിയുടെ വേർപാടിനുശേഷം ഇന്നത്തെ സമൂഹത്തിൽ ജീവിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വിഷമകരമായ ഒന്നാണ്. സാധാരണക്കാരിയായ ഒരു സ്ത്രീയാണെങ്കിൽ പലവിധത്തിലുള്ള ചോദ്യങ്ങളും വിമർശനങ്ങളും നേരിടേണ്ടതായി വരും. സമൂഹത്തിന്റെ വിലയിരുത്തലുകൾക്ക് പാത്രമാകും. നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു അത്തരമൊരു സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.

സുധിയുടെ മരണശേഷമാണ് രേണു ജോലിക്ക് ശ്രമിച്ച് തുടങ്ങിയത്. അഭിനയം ഇഷ്ടമുള്ള മേഖലയായതുകൊണ്ടാവണം നാടകത്തിലേക്ക് അരങ്ങേറാമെന്ന് തീരുമാനിച്ചത്. കൊച്ചിൻ സം​ഗമിത്ര എന്ന നാടക ​ഗ്രൂപ്പിലെ ആർട്ടിസ്റ്റായിരുന്നു രേണു. നാടകങ്ങളിൽ ശോഭിച്ച് തുടങ്ങിയതോടെ ഹ്രസ്വ ചിത്രങ്ങളിലേക്കും ആൽബങ്ങളിലേക്കും രേണുവിന് അവസരം വന്നു.

- Advertisement -

സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങി. തുടക്കത്തിൽ ജന പിന്തുണ ലഭിച്ചിരുന്നുവെങ്കിലും റീലുകളിലും ഫോട്ടോഷൂട്ടുകളിലും ​ഗ്ലാമറസായും ഇന്റിമേറ്റായും അഭിനയിച്ച് തുടങ്ങിയതോടെ ഒരു വിഭാ​ഗം രേണുവിനെ വിമ​ർശിച്ച് തുടങ്ങി. രണ്ട് ആൺകുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീ ​ഗ്ലാമറസായും ഇന്റിമേറ്റായും അഭിനയിക്കുന്നതിനോടായിരുന്നു പ്രേക്ഷകരുടെ എതിർപ്പ്.

- Advertisement -

രേണു ഇത്തരത്തിൽ അഭിനയിക്കുന്നത് വളർന്ന് വരുന്ന മക്കൾക്ക് നാണക്കേടല്ലേ എന്ന തരത്തിലായിരുന്നു ചോ​ദ്യങ്ങൾ. ഇപ്പോഴിതാ തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പുതിയ ഇൻസ്റ്റ​ഗ്രാം കുറിപ്പിലൂടെ രേണു. രണ്ട് മക്കൾക്കും ഒപ്പമിരുന്നുള്ള സെൽഫി ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രേണുവിന്റെ പ്രതികരണം.

- Advertisement -

നിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് മക്കളാണെന്നും അവരേയും കൂടി ചേർത്ത് പിടിച്ചുകൊണ്ട് തന്നെയാണ് താൻ മുന്നോട്ട് പോകുന്നതെന്നും രേണു കുറിച്ചു. ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക്‌ നാണക്കേടാ… എന്ന് പറഞ്ഞവർക്ക്… അതേയ് എന്റെ രണ്ട് മക്കളുമായി ഞാൻ ഇതാ മുന്നോട്ട് പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഇന്നലെ നൈറ്റ്‌ ഞങ്ങൾ എടുത്ത സെൽഫിയാണ്. കിച്ചു എന്റെ മൂത്തമോൻ. എന്റെ റിഥൂനെക്കാൾ സ്നേഹം അൽപ്പം കൂടുതൽ എന്റെ കിച്ചുവിനോടാണ്.

കാരണം അവനാണ് എന്നെ ആദ്യം അമ്മേയെന്ന് വിളിച്ചത്. നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം എന്നാണ് രേണു കുറിച്ചത്. പഠന സൗകര്യത്തിനായി സുധിയുടെ കുടുംബ വീട്ടിലാണ് കിച്ചുവിന്റെ താമസം. പഠനത്തിൽ ഇടവേള കിട്ടുമ്പോഴാണ് രേണുവിന്റെ അടുത്തേക്ക് കിച്ചു എത്തുന്നത്. വല്ലപ്പോഴും മാത്രമെ രേണുവിനൊപ്പം കിച്ചു ഉണ്ടാകാറുള്ളു.

അതുകൊണ്ട് തന്നെ പലരും ഇരുവരും തെറ്റിപ്പിരിഞ്ഞുവെന്നാണ് ധരിച്ചിരുന്നത്. മക്കൾ തനിക്ക് നൽകുന്ന പിന്തുണയെ കുറിച്ചുള്ള രേണുവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകർ അനുകൂലിച്ചും വിമർശിച്ചും എത്തി. മൂന്ന് പേരെയും ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് ഹാപ്പി. ഇതുപോലെ മുന്നോട്ട് പോകൂ, മക്കളുടെ ആ പുഞ്ചിരിക്ക് കാരണം രേണു ചേച്ചിയാണ്. ആ പുഞ്ചിരി മായാതെ കാക്കേണ്ടത് ചേച്ചിയാണ്. നെ​ഗറ്റീവ് കമന്റിടുന്നവർ ഇടട്ടെ.

അതാണ് അവരുടെ പണി. മക്കളുടെ സന്തോഷമാണ് ഏറ്റവും വലുത്. ഇനിയും ഒരുപാട് നല്ല ആൽബങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നാണ് അനുകൂലിച്ച് എത്തിയവർ കുറിച്ചത്. ആര് എന്ത് പറഞ്ഞാലും കുഴപ്പം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ക്യാപ്ഷൻ ഇടുന്നത് ആവോ?. നിങ്ങളുടെ ലൈഫ് നിങ്ങളുടെ ഇഷ്ട്ടം എന്തെങ്കിലും കാണിക്ക്. സോഷ്യൽ മിഡിയയിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ അത് കാണുന്നവർ അഭിപ്രായം പറഞ്ഞെന്നിരിക്കും… അത് അവരുടെ കാര്യം എന്നാണ് ഒരാൾ പ്രതികരിച്ച് കുറിച്ചത്.

അഭിനയം തന്റെ തൊഴിലാണെന്നും അതിനെ അത്തരത്തിൽ മാത്രം കണ്ടാൽ മതിയെന്നുമാണ് വിമർശിച്ച് എത്തുന്നവരോട് രേണുവിന് പറയാറുള്ളത്. താൽപര്യമുള്ള മേഖലയിൽ ജോലി ചെയ്യാൻ രേണുവിനെ അനുവദിക്കൂവെന്നാണ് സുധിയുടെ സുഹൃത്തുക്കളും പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week