25.8 C
Kottayam
Wednesday, October 2, 2024

വാടകയുടെ പേരിൽ പീഡനം, സർക്കാർ നടപടി കാത്ത് വ്യാപാരികൾ

Must read

കൊല്ലം :സംസ്ഥാനത്ത ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ മുതൽ അടച്ചിട്ടിരിക്കുന്ന വാടക സ്ഥാപനങ്ങളിൽ നിന്നും വാടക വാങ്ങിക്കരുതെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിട്ടും കെട്ടിട,കട,വസ്തു ഉടമകൾ ഇപ്പോൾ വാടകയുടെ പേരിൽ സ്ഥാപനം വാടകക്ക് എടുത്തവരെ മാനസികമായി പീഡിപ്പിക്കുന്നു.

കഴിഞ്ഞ ഒരുമാസമായി പൂർണമായി അടച്ചിട്ടിരിക്കുന്ന ഒരു രൂപ പോലും വിറ്റുവരവില്ലാത്ത സ്ഥാപനം നടത്തുന്നവർ സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റുകളും മറ്റും ഉപയോഗിച്ച് വിശപ്പകറ്റുമ്പോളാണ് വാടകയുടെ പേരിൽ പീഡനം. വാടക നല്കിയില്ലെങ്കിൽ കടകൾക്കുമേൽ മറ്റു ലോക്കുകൾ ഇട്ടു പൂട്ടുമെന്നും,സ്ഥാപനത്തിലെ സാധനങ്ങൾ എടുത്തു വിൽക്കുമെന്നും,ഇല്ലെങ്കിൽ സ്ഥാപനം ഒഴിയണമെന്നും പറഞ്ഞു ഉടമകൾ വാടകക്കാരുടെ വീടുകളിലും മറ്റും പോയി ഭീഷണി പെടുത്തുകയും ചെയ്യുന്നു.

കൊല്ലം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിരവധി ആളുകളെയാണ് ഇങ്ങനെ ഭീഷണിപെടുത്തുന്നത്. ലോണുകളും, കടവുമെടുത്ത സഥാപനം നടത്തുന്നവരാണ് ഭൂരിപക്ഷവും. വാടകയുടെ പേരിലുള്ള പീഡനം കൂടിയാകുമ്പോൾ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നാണ് പല സ്ഥാപനങ്ങൾ നടത്തുന്നവർ പറയുന്നത്. ട്രിപ്പിൾ ലോക്ക് ഡൌൺ ഉള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്.

വാടകവിഷയം മുൻസിഫ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ പോലീസ് ഈ വിഷയത്തിൽ ഇടപെടുകയുമില്ല. കോടതി അവധി ആയതിനാൽ ആ വഴിയും അടഞ്ഞിരിക്കുകയാണ്. അധികൃതരുടെ കണ്ണ് തുറന്നു വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് മരണത്തോടൊപ്പം വാടകയുടെ പേരിലുള്ള വാടകക്കാരുടെ ആത്മഹത്യയുമുണ്ടാകും. അധികൃതർ വേണ്ട നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വാടക കരാറുകാർ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ലൈവ് ഇട്ട് വ്യൂസ് നോക്കി’; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ്

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ...

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

Popular this week