EntertainmentKeralaNews

കൂളിംഗ് ഗ്ലാസ് വെച്ച് അങ്ങേയറ്റം മേക്കപ്പും, സുബിയെ അവസാനമായി കാണാനെത്തിയ രഞ്ജിനിക്ക് വിമർശനം

കൊച്ചി:സുബി സുരേഷിനെ അവസാനമായി കാണാനെത്തിയ രഞ്ജിനി ഹരിദാസിന്റെ ലുക്കിനെതിരെ വിമർശനം. രഞ്ജിനി ഹരിദാസിനോടൊപ്പം അമ്മയും എത്തിയിരുന്നു. സുബിയുടെ വീട്ടിൽ എത്തി അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്ന രഞ്ജിനി ഹരിദാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതേതുടർന്നാണ് രഞ്ജിനി ഹരിദാസ് ധരിച്ച വസ്ത്രത്തെയും കൂളിംഗ് ഗ്ലാസ്സിനെയും ചൊല്ലി വിമർശനം ഉയർന്നത്.‘ഒരു മരണ വീട്ടിൽ നിൽക്കുന്ന നിൽപ്പ്. കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും. ഒരു മരണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞു കൂടാത്ത ഇവൾ ഏത് ലോകത്തുള്ളവളാണ്’ എന്നാണ് രഞ്ജിനിയുടെ വീഡിയോയ്ക്ക് ഒരാൾ ചെയ്തിരിക്കുന്നത്.

കമന്റിന് മറുപടിയുമായി അനൂപ് പറയിലെത്തി, സുബി സുരേഷ് മരിച്ചപ്പോൾ രഞ്ജിനി ഹരിദാസ് വന്ന വീഡിയോയുടെ അടിയിൽ വന്ന കമന്റസ് ആണ്.. മരണവീട്ടിൽ ഡ്രസ്സ് കോഡ് നിലവിലുണ്ടോ?? കൂളിംഗ് ഗ്ലാസ് വച്ചത് അവരുടെ ഇഷ്ടം.. അവർക്ക് അവർ കരയുന്നത് പുറത്ത് കാണിക്കാൻ താല്പര്യമില്ലെങ്കിൽ മറ്റുള്ളവർ എന്തിന് അതിൽ ഇടപെടണം??

ഈ കമന്റ്സ് കണ്ടിട്ട് അത്ഭുതം ഒന്നുമില്ല.. കാരണം സുബി സുരേഷ് മരിക്കുന്നതിന് മുൻപ് വരെ അവരുടെ വീഡിയോക്ക് ഉള്ള കമന്റ്‌സ് ഇതുപോലെ തന്നെയായിരുന്നു.. ആരെങ്കിലും മരിക്കണം നമ്മൾ അവരെകുറിച്ച് നല്ലത് പറയണമെങ്കിൽ.. കുറച്ച് സ്മാർട്ട് ആയ സ്വന്തം കാലിൽ നിൽക്കുന്നവരെ നമുക്ക് അത്ര താല്പര്യമില്ല.

സ്റ്റേജിൽ കേറി പെർഫോമൻസ് ചെയ്യുന്നവരോട് പ്രത്യേകിച്ചു… റിമി ടോമിയൊക്കെ ആ കൂട്ടത്തിൽ പെടും..ഇവരോടൊക്കെ നമ്മുക്ക് ദേഷ്യം തോന്നാൻ ഒറ്റ കാര്യമേ ഉള്ളു അവർ സ്മാർട്ട് ആണ് സെന്റിമെന്റ്‌സ് പറഞ്ഞു വരുന്നില്ല.. അല്ലാതെ അവരുടെ രാഷ്ട്രീയ നിലപാടൊന്നുമല്ലല്ലോ കാരണം.. പൊതുബോധത്തിന് എതിരാണെങ്കിൽ ക്ഷമിക്കുക ഞാൻ ഇവരുടെയൊക്കെ ഫാൻ ആണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button