മാസത്തിൽ കൂടിപ്പോയാൽ 8 ദിവസം മാത്രം ജോലി, രഞ്ജിനി ഹരിദാസിന്റെ വരുമാനം കേട്ടാൽ ആരും ഞെട്ടും !
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. കഴിഞ്ഞ ദിവസം തന്റെ പ്രണയത്തെക്കുറിച്ചെല്ലാം താരം തുറന്നു പറച്ചിൽ നടത്തിയിരുന്നു. ഇപ്പോളിതാ തന്റെ വരുമാനത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. പണി ഇല്ലാതെ നടക്കുകയാണ് രഞ്ജിനി എന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നും തന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നും. ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് താരം പറയുന്നു. പതിനെട്ടാം വയസിൽ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കും രഞ്ജിനി കടക്കുന്നത്.
വാക്കുകൾ, പത്ത് വര്‍ഷം മുന്‍പേ ആളുകള്‍ എന്നോട് പറയുന്നുണ്ട്. ഈ പണി അധിക കാലം പറ്റില്ല. വേറെ ജോലി നോക്ക് എന്ന്. പക്ഷേ ഇന്നും ഞാനിവിടെ തന്നെയുണ്ട്. റിപ്പീറ്റ് ക്ലൈയിന്റ്സ് ഉണ്ടെനിക്ക്. അതായത് 20 വര്‍ഷമായി അവരുടെ പരിപാടിയ്ക്ക് ആങ്കര്‍ ചെയ്യാന്‍ എന്നെ വിളിക്കാറുള്ള തരത്തിലുള്ള ക്ലൈയിന്റ്സ്. നല്ല എജ്യൂക്കേഷന്‍ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കേപ്പബിലിറ്റിയും എനിക്കുണ്ട്. ഈ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല. മാസത്തില്‍ അഞ്ചോ എട്ടോ ദിവസങ്ങളില്‍ ജോലി നോക്കിയാല്‍ മതി ബാക്കിയുള്ള ദിവസം ജോലി ചെയ്തില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല, ആങ്കറിങ് ജോലിയില്‍ നിന്ന് കൊണ്ടാണ് ഞാന്‍ എല്ലാം നേടിയത്.
വിവാഹിതനായ ഒരാളുമായി താന്‍ പ്രണയത്തിലാണെന്ന് രഞ്ജിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് രഞ്ജിന് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്.
താനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്സസ് ആയില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല.
കല്യാണം കഴിക്കണം എന്ന കണ്‍സെപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗല്‍ കോണ്‍ട്രാക്റ്റ് സൈഡ് ഇപ്പോഴും എനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. എന്റെ ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ്. അതൊക്കെ എല്ലാവര്‍ക്കും സ്വീകരിക്കാന്‍ പറ്റില്ല. പിന്നെ, നാളെ ഒരാള്‍ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് അറിയില്ലല്ല. നാളയെ കുറിച്ച് പരയാന്‍ നാം ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല.