ബിജെപിക്കാരന്റെ മകളായതിനാൽ അഹാനയെ പ്ര്വിഥ്വിരാജ് സിനിമയിൽ നിന്നും മാറ്റിനിർത്തി;വെളിപ്പെടുത്തലുമായി കൃഷ്ണ കുമാർ
കൊച്ചി നടനെന്ന വിശേഷണത്തിനപ്പുറം രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടുകൂടി ശ്രദ്ധേയനാണ് കൃഷ്ണകുമാര്‍. അദ്ദേഹത്തിന്റെ കലാജീവിതവും ഇപ്പോള്‍ രാഷ്ട്രീയ നിലപാടുകളും നിരന്തരം ചര്‍ച്ചയാകാറുമുണ്ട്. അതിനോടൊപ്പം മറ്റൊരു നടനും അവകാശപ്പെടാന്‍ കഴിയാത്ത കുടുംബ പശ്ചാത്തലം കൂടിയുണ്ട് ഈ വ്യക്തിത്വത്തിന്. ഒരു താര കുടുംബത്തിലെ ഗൃഹനാഥന്‍ കൂടിയായ നടന്‍ കൃഷ്ണകുമാര്‍ തന്റെ അഭിനയ ജീവിതവും രാഷ്ട്രീയ ജീവിതവും ഒരു മാധ്യമത്തിന് നല്‍കിയ വാര്‍ത്തയില്‍ പങ്കുവെച്ചതിങ്ങനെ
”സ്ത്രീ” എന്ന തന്റെ വീടിനെകുറിച്ചും മക്കളെ കുറിച്ചും ഏറെ വാചാലനാകാറു ണ്ട് അദ്ദേഹം .. എന്നാലിപ്പോള്‍ മകള്‍ക്ക് നഷ്ട്ടപ്പെട്ട സിനിമാ അവസരത്തെ കുറിച്ച് മറ്റാര്‍ക്കുമറിയാത്ത സത്യമാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്. അതേസമയം മകള്‍ക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടതില്‍ ദുഖമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി
ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട് , അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ”ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല” എന്നാണെന്നും തമാശരൂപത്തില്‍ ചിരിച്ചു കൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു . ഈ പറഞ്ഞ വ്യക്തിയോട് തനിക്ക് ഒരു ദേഷ്യവുമില്ലെന്നും അദ്ദേഹം പറയുന്നു,.
മകളെ ഒഴിവാക്കിയത് നടന്‍ പൃഥ്വിരാജിന്റെ സിനിമയില്‍ നിന്നാണെന്നു കൃഷ്ണകുമാര്‍ തുറന്നുപറയുന്നു.പൃഥ്വിരാജ് ഈ വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നേരിട്ട് മകളെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മകള്‍ അഹാനയെ സിനിമയില്‍ നിന്ന് മാറ്റി എന്ന് വിളിച്ചു പറഞ്ഞത് തന്നോടാണെന്നും അതിനോട് വളരെ സാധാരണമായിത്തന്നെയാണ് പ്രതികരിച്ചതെന്നും അവരോട് നന്ദി പറഞ്ഞെന്നുമാണ് അദ്ദേഹം പറഞ്ഞത് . ഈ വിവരം മകളോട് വിളിച്ചു പറയുമ്പോള്‍ മകള്‍ തീയറ്ററില്‍ സിനിമ കാണുകയായിരുന്നെന്നും മകളുടെ പ്രതികരണമാണ് തന്നെ ഏറെ അതിശയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അവസരം നഷ്ടപ്പെട്ടതില്‍ അച്ഛന്റെ രാഷ്രീയത്തെ അഹാന ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് നടന്‍ കൃഷ്ണകുമാറിന് ബി.ജെ.പി. അംഗത്വം ലഭിച്ചത് . തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.