NationalNews

ഖുശ്‌ബുവിനെതിരെ പരാമർശം:പാര്‍ട്ടി വക്താവ് ശിവാജിയെ ഡിഎംകെ പുറത്താക്കി, പിന്നാലെ കേസും

ചെന്നൈ : സിനിമാ താരവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്‌‍ബു സുന്ദറിനെ അപമാനിച്ച ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. എല്ലാ പദവികളിൽനിന്നും ശിവാജി കൃഷ്ണമൂർത്തിയെ നീക്കിയതായി ജനറൽ സെക്രട്ടറി ദുരൈമുരുകൻ വ്യക്തമാക്കി. ഖുശ്‌ബുവിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നാണ് നടപടി. ശിവാജിക്കെതിരെ കൊടുങ്ങയൂർ പൊലീസ് കേസെടുത്തു.

ഗവർണർക്കെതിരായ പരാമർശത്തിന് ജനുവരിയിൽ ശിവാജിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ മാപ്പ് പറഞ്ഞതിനെ തുടർന്ന് അടുത്തിടെയാണ് ശിവാജിയെ പാർട്ടിയിൽ തിരിച്ചെടുത്തത്. ശിവാജിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയ ഖുശ്‍ബു, മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനയായി.

‘‘ഡിഎംകെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുന്നവരുടെ താവളമായി  മാറിയെന്ന് ഖുശ്‌ബു പ്രതികരിച്ചു. പതിവായി അവഹേളനം നടത്തുന്നയാളാണ് ഇയാൾ. ഇത്തരത്തിലുള്ള നിരവധി ആളുകളാണ് ഡിഎംകെയിലുള്ളത്. സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നവർക്കാണ് ഡിഎംകെ അവസരങ്ങൾ നൽകുന്നത്’’– ഖുശ്‌ബു പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button