24.6 C
Kottayam
Friday, June 5, 2026

റെജി മലയില്‍ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയത് 10 കോടിയിലധികം രൂപ

Must read

കൊച്ചി: തട്ടിപ്പ് കേസില്‍ അറസ്റ്റിലായ റെജി മലയില്‍ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയത് 10 കോടിയിലധികം രൂപയാണെന്ന് കണ്ടെത്തല്‍. ഇതുവരെ ഇയാള്‍ക്കെതിരെ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും 60 ഓളം എടിഎം കാര്‍ഡുകള്‍, 6 പാന്‍ കാര്‍ഡുകള്‍, എന്നിവയും പിടിച്ചെടുത്തു.

കരം അടച്ച രസിത് കൃത്രിമമായി ഉണ്ടാക്കിയും പണം തട്ടിയെടുത്തയായി പരാതിയുണ്ട്. റെജി ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തമിഴ്നാട്ടിലും ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. റെജിയും ഭാര്യയും ചേര്‍ന്നാണ് തട്ടിപ്പ് അസൂത്രണം ചെയ്തത്. ഭാര്യയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വ്യാജരേഖ ചമച്ച് പണം തട്ടിയകേസില്‍ പിടിയിലായ റെജി മലയിലിനെതിരെ കൂടുതല്‍ പരാതിക്കാര്‍ രംഗത്തെത്തിയിരുന്നു. ആലുവ കുറുമശേരി സ്വദേശി പ്രകാശന് 65 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യതയാണ് റെജി വരുത്തിവെച്ചത്. പ്രകാശാന്റെ വസ്തു ഉപയോഗിച്ച് ബാങ്ക് ലോണ്‍ എടുത്തായിരുന്നു തട്ടിപ്പ്. 2017 ലാണ് ബാങ്കില്‍ നിന്നും ലോണ്‍ തരപ്പെടുത്തി തരാമെന്ന വ്യാജേന റെജി മലയില്‍ പരേതനായ ആലുവ സ്വദേശി മാളിയക്കല്‍ പ്രകാശിനെ സമീപിക്കുന്നത്. 4 സെന്റ് വീടും സ്ഥലവും ഈടുവെച്ച് 19 ലക്ഷത്തിലധികം രൂപ ലോണും പാസാക്കി നല്‍കി.

എന്നാല്‍ പ്രകാശന് ലഭിച്ചത് ആകട്ടെ 3.30 ലക്ഷം മാത്രം. പിന്നിട് ലോണ്‍ പൂര്‍ണമായും അടച്ചു തീര്‍ക്കാന്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് റെജി മലയില്‍ പ്രകാശാന്റെ വസ്തു പണയപെടുത്തി ബാങ്കില്‍ നിന്നും 64 ലക്ഷം രൂപ വയ്പ്പ എടുത്തതായി അറിയുന്നത്. മരിക്കുന്നതിന് മുന്‍പ് പ്രകാശന്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -

ബാങ്ക് ജീവനകാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. ക്യാന്‍സര്‍ ബാധിതയായ അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ഇതിനോടകം തന്നെ നന്ദുവിന് വലിയൊരു തുക ചെലവായിട്ടുണ്ട്. ഇതിനിടയിലാണ് ലോണ്‍ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്നുള്ള സമ്മര്‍ദ്ദം. റെജി മലയില്‍ പിടിയിലായ പശ്ചാത്തലത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week