KeralaNews

കയറിക്കിടക്കാൻ ഇടമില്ല,ആകെയുണ്ടായിരുന്ന ക്വാർട്ടേഴ്‌സും പോയി ; വാടകയ്ക്ക് വീട് തേടി രഹ്ന ഫാത്തിമ

കൊച്ചി : എറണാകുളം സിറ്റി പ്രദേശത്ത് വാടകയ്ക്ക് വീട് തേടി ആക്ടിവിസ്റ് രെഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹ്നയെ സസ്‌പെന്‍ഡ് ചെയ്ത ബി എസ് എൻ എൽ പിന്നീട് കമ്പനിയുടെ അന്തസിനെയും വരുമാനത്തേയും രഹ്ന ഫാത്തിമയുടെ പ്രവര്‍ത്തികള്‍ ബാധിച്ചുവെന്ന് ആരോപിച്ച് പിരിച്ചു വിട്ടിരുന്നു.

ഇതിനിടയിൽ നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന രഹ്ന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബി എസ് എൻ എൽ നിരവധി തവണ കത്തയച്ചിരുന്നു .ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാണ് ബി.എസ്.എന്‍.എൽ ആരോപിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം :

എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ , അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്‌റൂം എങ്കിലും…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button