കുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകൾ,റെഡ്മി 12 5ജി വിപണിയില്‍..!

മുംബൈ: സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളില്‍ ഒന്നാണ് റെഡ്മി. വിപണിയില്‍ പല വിലയിലുള്ള ഫോണുകള്‍ റെഡ്മി പുറത്തിറക്കാറുണ്ട്.

അത്തരത്തില്‍ കമ്ബനി ബഡ്ജറ്റ് റേഞ്ചില്‍ അവതരിപ്പിച്ച 5ജി സ്മാര്‍ട്ട്ഫോണാണ് റെഡ്മി 12 5ജി. കുറഞ്ഞ ചെലവില്‍ മികച്ച ഫീച്ചറുകള്‍ ഉള്ള ഹാൻഡ്സെറ്റുകള്‍ നോക്കുന്നവര്‍ക്ക് റെഡ്മി 12 5ജി മികച്ച ഓപ്ഷനാണ്. ഇവയുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

6.79 ഇഞ്ച് ഐപിഎസ് എല്‍സിഡി ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് അവതരിപ്പിച്ചിരിക്കുന്നത്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 4ജെൻ 2 പ്രോസസര്‍ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആൻഡ്രോയിഡ് 13 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം.

50 മെഗാപിക്സല്‍ പ്രൈമറി സെൻസറാണ് പിന്നില്‍ ഉള്ളത്. സെല്‍ഫി, വീഡിയോ കോള്‍ എന്നിവയ്‌ക്കായി മുൻഭാഗത്ത് 8 മെഗാപിക്സല്‍ ക്യാമറയും ഉണ്ട്. 5000 എംഎഎച്ച്‌ ആണ് ബാറ്ററി ലൈഫ്. 128 ജിബി സ്റ്റോറേജ് വേരിയന്റില്‍ വാങ്ങാൻ സാധിക്കുന്ന റെഡ്മി 12 5ജിയുടെ ഇന്ത്യൻ വിപണി വില 15,999 രൂപ മുതലാണ് ആരംഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News