പാലക്കാട്: ഉള്ളിക്കു പിന്നാലെ വില വര്‍ദ്ധിച്ച് വറ്റല്‍ മുളക് (ചുവന്ന മുളക്). മൊത്തവിപണിയില്‍ വറ്റല്‍മുളകിന്റെ വില കിലോയ്ക്ക് 172 രൂപയായാണ് കൂടിയത്. 9 രൂപയാണ് ഒരാഴ്ചയ്ക്കിടെ കൂടിയത്.
വറ്റല്‍മുളകിന്റെ വരവ് നിന്നതും സ്റ്റോക്ക് തീര്‍ന്നതുമാണു വിലകൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില വന്‍തോതില്‍ ഉയര്‍ന്നതോടെ വില്‍പനയും കുത്തനെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പ്രളയം നാശം വിതച്ചതോടെ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പാദനം കുറഞ്ഞതാണ് വിലവര്‍ദ്ധനയ്ക്കുള്ള കാരണം. ജനുവരി 15നു ശേഷം വിളവെടുപ്പ് ആരംഭിക്കുന്നതോടെ വില കുറയുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News