കൊച്ചി: കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട്. ജില്ലാ കളക്ടര്‍ എസ് സുഹാസ് ആണ് വിവരം അറിയിച്ചത്. നാളെയും മറ്റന്നാളും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഇതോടെ, സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ആകെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒഴികെ മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ലക്ഷദ്വീപിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് ആണ്.
കേരളത്തില്‍ തീരദേശ മേഖലകളില്‍ കനത്ത മഴയും കടലാക്രമണവും തുടരുകയാണ്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജില്ലയില്‍ 261 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നെയ്യാര്‍ ഡാം ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി.
അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കടലാക്രമണത്തില്‍ 13 വീടുകള്‍ തകര്‍ന്നു. അപ്പര്‍കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊല്ലത്ത് പരവൂര്‍, അഴീക്കല്‍ തീരത്ത് ജാഗ്രത തുടരുകയാണ്. 356 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും വടക്കന്‍ കേരളത്തില്‍ ശക്തമായ സ്വാധീനമുണ്ടാകും.
https://www.facebook.com/dcekm/posts/1267107653687055