നിയമനത്തട്ടിപ്പ്‌; അഖിൽ മാത്യുവിന്റെ പേരിൽ ആൾമാറാട്ടം നടത്തി,റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസര്‍ നിയമന തട്ടിപ്പ് കേസിൽ ആരോ​ഗ്യമന്ത്രിയുടെ സ്റ്റാഫ് അം​ഗമായ അഖിൽ മാത്യുവിന് ക്ലീൻ ചിറ്റ് നൽകി പോലീസ്. കേസിൽ അഖിൽ മാത്യുവിന്റെ പേരുപയോ​ഗിച്ച് മറ്റ് പ്രതികൾ ആൾമാറാട്ടം നടത്തിയെന്ന് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു.

കേസിൽ അഖിൽ മാത്യുവിന്റെ പേരിൽ മറ്റ് പ്രതികള്‍ ആൾമാറാട്ടം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. അഖില്‍ സജീവാണ് കേസിലെ ഒന്നാം പ്രതി. ലെനിന്‍ രാജ്, റയീസ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇവർ മൂവരും ചേർന്ന് ഹരിദാസിനെ വഞ്ചിച്ച് 1.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസിനെ കന്റോൺമെന്റ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News