കൊച്ചി:എറണാകുളം ജില്ലയിൽ രവിപുരത്ത് പ്രവർത്തിച്ചു INTERNATIONAL PLACEMENT HUB m olesecmma cEpelesi olaš oem വ്യാജ സ്ഥാപനത്തിൻറെ നടത്തിപ്പുകാരായ ഉണ്ണികൃഷ്ണൻ നായർ ശ്രീരാഗ് slo പൂരുഷോത്തമൻ കണ്ണൂർ, റഫീന DIം മൂഹമ്മദ് മലപ്പുറം എന്നിവരെ എറണാകുളം ടൗൺ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓൺലൈൻ ആയ OLX ലൂടെ പരസ്യം ചെയ്താണ് ഇവർ ഉദ്യോഗാർത്ഥികളെ ആകർഷിച്ചിരുന്നത്. മലേഷ്യ ദുബായ് ഇസ്രായേൽ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ജോലിക്ക് എന്നുപറഞ്ഞ് വിസിറ്റിംഗ് വിസയിൽ കൊണ്ടുപോയി, വാഗ്ദാനംചെയ്ത് ജോലിയും ശമ്പളവും വർക്ക് പെർമിറ്റും കൊടുക്കാതെ പാസ്പോർട്ട് അനധികൃതമായി തടഞ്ഞു വച്ചാണ് ഉദ്യോഗാർത്ഥികളെ ഇവർ പറ്റിച്ചിരുന്നത്. നിലവിൽ ഏഴോളം പേർ പാസ്പോർട്ടും വർക്കിംഗ് വിസയും ഇല്ലാത്തതിനാൽ മലേഷ്യയിൽ ഒളിവിൽ കഴിയുകയാണ് . ഇവരെ ഉടൻ നാട്ടിൽ തിരികെ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻചാർജ് ചാർജ് അനന്ദലാൽ അറിയിച്ചു.