KeralaNews

ഓണം സ്പെഷ്യൽ അരിയ്ക്ക്‌ റെക്കോർഡ് വിൽപ്പന,ഓണക്കിറ്റ് വാങ്ങാൻ വൈകരുത്, ഞായറാഴ്ചയ്ക്കകം വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 27നകം പൂർത്തിയാക്കുമെന്ന സൂചന നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അടുത്ത ഞായറാഴ്ചവരെയാകും കിറ്റ് വിതരണം ചെയ്യുക.

ഞായറാഴ്ചയ്ക്കകം മുഴുവൻ എഐവൈ (മഞ്ഞക്കാർഡ്) കാർഡ് ഉടമകൾക്ക് റേഷൻ കടകളിലൂടെ ഓണക്കിറ്റ് വിതരണം ചെയ്യും. ഓണക്കിറ്റിന് അർഹരായവർ അതാത് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാൻ പരമാവധി ശ്രദ്ധിക്കണം. ഇതിന് കഴിയാത്തവർക്ക് സ്വകാര്യപ്രദമായ മറ്റ് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാമെന്ന് മന്ത്രി പറഞ്ഞു.

മുഴുവൻ ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഓണക്കിറ്റ് നേരിട്ടെത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം കുടുംബങ്ങൾക്ക് സ്പെഷ്യൽ അരി വാങ്ങി. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോ ഔട്ട് ലെറ്റിൽ നല്ല തിരക്കാണ്. മൂന്ന് ദിവസം കൊണ്ട് 2.29 കോടി രൂപയുടെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നല്ല തിരക്കാണെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എഎവൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button