30 C
Kottayam
Friday, May 17, 2024

റേഷന്‍ വിതരത്തില്‍ റെക്കോഡ് നേട്ടവുമായി സംസ്ഥാനം; സൗജന്യ റേഷന്‍ വാങ്ങിയത് 81.45 ശതമാനം പേര്‍

Must read

തിരുവനന്തപുരം: കൊവിഡ്-19 ആശ്വാസനടപടികളുമായി ഭാഗമായുള്ള റേഷന്‍ വിതരണത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 81.45 ശതമാനം പേര്‍ സൗജന്യ റേഷന്‍ വാങ്ങി. ഇത്രയും പേര്‍ ചെറിയ സമയത്തിനുള്ളില്‍ ഇത്രയും അധികം പേര്‍ റേഷന്‍ വാങ്ങുന്നത് ഇത് ആദ്യമായിട്ടാണ്. റേഷന്‍ കടകളില്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

<p>വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് വളരെ ചുരുക്കം ചില പരാതികള്‍ മാത്രമേ ഉയര്‍ന്നിട്ടുള്ളൂ. ചിലര്‍ ഭക്ഷ്യധാന്യങ്ങള്‍ മോശമാണെന്ന് പ്രചരണങ്ങള്‍ നടത്തിയിരുന്നു. അത് വ്യാജപ്രചരണമാണെന്ന് പിന്നീട് തെളിഞ്ഞു.</p>

<p>സൗജന്യ റേഷന്‍ പരിധയില്‍ അനാഥാലയങ്ങള്‍, റേഷന്‍ സാധനങ്ങള്‍ വാങ്ങുന്ന കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയെ കൂടി ഉള്‍പ്പെടുത്തും. 3000 അഗതിമന്ദിരങ്ങളിലെ 42000ല്‍പ്പരം അന്തേവാസികള്‍ക്ക് സൗജന്യമായി അരി നല്‍കും. നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലും സൗജന്യമായി വിതരണം ചെയ്യും.</p>

<p>പ്രൊഫഷണല്‍ നാടകസമിതി ,ഗാനമേള ട്രൂപ്പുകള്‍, മിമിക്രി കലാകാരന്മാര്‍, ചിത്ര- ശില്‍പ കലാകാരന്മാര്‍, തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ എന്നിവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week