FeaturedKeralaNews

ഒറ്റ ദിനം 99651 രോഗമുക്തർ, ടി.പി.ആർ 2474, രോഗമുക്തിയിൽ റെക്കോഡ്, മൂന്നു കോടി ഡോസ് വാക്സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് വാക്സീനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം മൂന്ന് കോടി ഡോസ് വാക്സീൻ വാങ്ങും. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ നൽകാൻ ഐസിഎംആറിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളത്തിൽ നിന്ന്:

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്സീൻ നൽകുന്നില്ല. അവരിൽ വാക്സീൻ പരീക്ഷണം നടക്കുന്നതിനാലായിരുന്നു ഇത്. അവർക്ക് വാക്സീൻ നൽകുന്നതില്ല കുഴപ്പമില്ല എന്നാണ് വിദഗ്ധ്ദർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ നാഷണൽ ടെക്സിക്കൽ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. അതിനാൽ വാക്സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആരുമായി ബന്ധപ്പെടും. കൊവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് രക്തസമ്മർദ്ദം എന്നിവ വാർഡ് സമിതിയിലെ ആശവർക്കർമാരെ മുൻനിർത്തി പരിശോധിക്കും.

18 മുതൽ 44 വയസ്സ് വരെയുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. ഈ പ്രായത്തിലുള്ള ​ഗുരുതര രോ​ഗങ്ങളുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകുക. അവർ കേന്ദ്രസർക്കാരിൻ്റെ കൊവിൻ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അവിടെ നിന്നും ലഭിച്ച വിവരങ്ങൾ വച്ച് കൊവിഡ് കേരള വാക്സിനേഷൻ പേജിലും രജിസ്റ്റർ ചെയ്ത് ആവശ്യമായ വിവരങ്ങൾ കൊടുക്കണം. ആ വെബ് സൈറ്റിൽ നിന്നും രജിസ്റ്ററിൽ ചെയ്ത ഫോം ഒരു രജിസ്റ്റ്ഡ് മെഡിക്കൽ പ്രാക്ടീഷണറെ ഒപ്പീടിച്ച് കാണിക്കേണ്ടതാണ്. അല്ലാതെ മറ്റു രേഖകൾ സമർപ്പിച്ചാൽ അപേക്ഷകൾ തള്ളിപ്പോകും എന്നോർക്കണം. ഇതുവരെ 50178 പേരാണ് അപേക്ഷ സമർപ്പിച്ചത്. അതിൽ 45525 അപേക്ഷകൾ വെരിഫൈ ചെയ്തത്. അതു കൊണ്ട് അപേക്ഷകൾ സമർപ്പിക്കുന്നവർ നിർദേശങ്ങൾ തെറ്റുകൂടാതെ പാലിക്കണം. ചില പരാതികളും പ്രായോ​ഗിക പ്രശ്നങ്ങളും ഇക്കാര്യത്തിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അത്തരം പരാതികളിൽ ഉടൻ പരിഹാരം കാണും.

സംസ്ഥാനത്ത് കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണമാണ് തുടരുന്നത്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ വിജയകരമായി ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയിട്ടുണ്ട്. ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ട്. കൊവിഡ് രോ​ഗികളും പ്രൈമറി കോണ്ടാക്ടുകളും വീട്ടിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി. മോട്ടോർ സ്കൂട്ടർ പെട്രോളിം​ഗ് അടക്കം നടത്തി ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോഡിലും കർശന പരിശോധന നടക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാം. ചുരുക്കം ചിലർക്ക് വ്യക്തിപരമായ അസൗകര്യമുണ്ടായെങ്കിലും എല്ലാവരും ഇതുമായി സഹകരിക്കുന്നു.

രോഗവ്യാപനത്തിൽ ശുഭകരമായ സൂചനകൾ കാണുന്നു. മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ ആഴ്ചയിൽ അത് 35919 ആയി കുറഞ്ഞു. ആ ഘട്ടത്തിൽ എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവുണ്ടായത് വയനാട്ടിലാണ്. പത്തനംതിട്ടയിൽ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. എന്നാൽ കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നതായി കാണുന്നു. കൊല്ലത്ത് 23 ശതമാനം വർധനവുണ്ടായി. സംസ്ഥാനത്ത് പൊതുവിൽ ആക്ടീവ് കേസുകളിൽ നേരിയ കുറവുണ്ട്. ഇത് ആശ്വാസകരമായ കാര്യമാണ്. 444000 വരെ എത്തിയ ആക്ടീവ് കേസുകൾ 362315 ആയി കുറഞ്ഞു. ലോക്ക്ഡൗണിന് മുൻപ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യുവൂ പൊതുജാഗ്രതയും ഗുണം ചെയ്തുവെന്ന് കരുതണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button