24.8 C
Kottayam
Thursday, June 4, 2026
No menu items!

Akshaya Tritiya 2022 gold sale : അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോർഡ് സ്വർണവില്പന

Must read

തിരുവനന്തപുരം : അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് വൻതോതിൽ സ്വർണവില്പന നടന്നതായി വ്യാപാരികളുടെ കണക്ക്. മെയ് മൂന്നിന് അക്ഷയതൃതീയ ദിനത്തിൽ മാത്രം പതിനായിരക്കണക്കിനാളുകൾ സംസ്ഥാനത്തെ ചെറുതും വലുതുമായ സ്വർണ്ണാഭരണ ശാലകളിലേക്ക് ഒഴുകിയെത്തി. 2000 കോടി മുതൽ 2,250 കോടി രൂപയുടെ വരെ  സ്വർണവ്യാപാരം ഇന്നലെ മാത്രം നടന്നതായാണ് വ്യാപാരി സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്ക്.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അക്ഷയതൃതീയ ആഘോഷം ആയിരുന്നു ഇന്നലെ സംസ്ഥാനത്ത് നടന്നത്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പത്തും വർധിപ്പിക്കുമെന്നാണ് കണക്കുകൾ. കോവിഡിന് ശേഷം സ്വർണാഭരണ വ്യാപാരമേഖലയ്ക്ക് വലിയ ഊർജമാണ് അക്ഷയ തൃതീയ ദിനത്തിൽ ലഭിച്ചത്.

കേരളത്തിലെ ചെറുതും വലുതുമായ 12000 ഓളം സ്വർണ വ്യാപാരശാലകളിലേക്ക് പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് സ്വർണം വാങ്ങാനെത്തിയതെന്ന് ഓൾ കേരള സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വക്കേറ്റ് എസ് അബ്ദുൾ നാസർ പറഞ്ഞു.

ഇന്നലെ രാവിലെ 6.10 ന് തുടങ്ങിയ മുഹൂർത്തം കണക്കിലെടുത്ത് അതിരാവിലെ തന്നെ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ എത്തിച്ചേർന്നിരുന്നു. ചെറുപട്ടണങ്ങളിലെ സ്വർണാഭരണ ശാലകളിൽ അടക്കം സംസ്ഥാനത്തെ എല്ലാ സ്വർണ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.ഉപഭോക്താക്കൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാച്ചിപിച്ചതും, ഇന്നലെ സ്വർണ വില കുറഞ്ഞതും ഉപഭോക്താക്കളെ സ്വാധീനിച്ചു.

- Advertisement -

കോവിഡ് മൂലം കഴിഞ്ഞ 2 വർഷം അക്ഷയ തൃതീയ ആഘോഷമില്ലായിരുന്നു. 2019 ൽ മെയ് 7 നായിരുന്നു അക്ഷയതൃതീയ, അnന്നത്തെ ഒരു പവൻ സ്വർണ വില 24000 രൂപയിൽ താഴെയായിരുന്നു. രണ്ട് വർഷത്തിനിപ്പുറം ഇന്നലെ ഒരു പവൻ സ്വർണ്ണവില 37760 രൂപയിലെത്തി. എങ്കിലും വാങ്ങൽ ശക്തിക്ക് വലിയ കുറവുണ്ടായില്ല.അക്ഷയ തൃതീയ ദിവസം ഇന്ത്യയൊട്ടാകെ ഏകദേശം 15000 കോടി രൂപയുടെ സ്വർണ വ്യാപാരം നടന്നതായി വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week